
ഒരു കൈപിടി ഉഴുന്നു കൊണ്ട് 5 ലിറ്റർ ദോശ മാവ് ഉണ്ടാകുന്ന ട്രിക്ക് നോക്കു.. അറിയാതെ പോയല്ലോ!! | Dosa batter trick
ദോശയും ഇഡ്ഡലിയും ഇഷ്ട്ടം അല്ലാത്തവർ ആരും തന്നെ കാണില്ല. എന്നാൽ, ജോലി തിരക്ക് കാരണമോ മറവി കാരണമോ ഒക്കെ വൈകുന്നേരങ്ങളിൽ മാവ് അരച്ചു വെക്കുവാൻ കഴിയാത്തതും വേണ്ട രീതിയിൽ ഉഴുന്നും അരിയും കുതിർന്ന് വരാത്തതും ഒക്കെ നല്ല മയമുള്ള പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കാറ് ഉണ്ട്.
ഈ സാഹചര്യത്തിൽ എങ്ങനെ വളരെ പെട്ടെന്ന് തന്നെ 5 ലിറ്റർ മാവ് വരെ നല്ല പഞ്ഞി പോലെ അരച്ചെടുക്കാം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യം തന്നെ ഇതിനായി ശ്രദ്ധിക്കേണ്ട കാര്യം ഈ രീതിയിൽ മാവ് അരയ്ക്കുമ്പോൾ ഒരിക്കലും മിക്സി ഉപയോഗിക്കാൻ പാടില്ല എന്നതാണ്. ഗ്രൈൻഡറിൽ തന്നെ ഉപയോഗിക്കുവാൻ ആയി ശ്രദ്ധിക്കേണ്ടതാണ്.
ഇനി എങ്ങനെയാണ് മാവ് അരച്ചെടുക്കുന്നത് എന്ന് നോക്കാം… ആദ്യം തന്നെ 3 ഗ്ലാസ് പച്ചരി അര ഗ്ലാസ് ഉഴുന്ന് എന്ന രീതിയിലാണ് നമ്മൾ എടുക്കുന്നത്. മിക്സിയിൽ ആകുമ്പോൾ 3 ഗ്ലാസ് അരിക്ക് ഒന്ന് ഒന്നര ഗ്ലാസ് ഉഴുന്ന് എന്ന അളവിൽ എടുക്കേണ്ടതായി വരും. ഗ്രൈൻഡറിൽ എടുക്കുമ്പോഴാണ് 3 ഗ്ലാസ് അരിക്ക് അരഗ്ലാസ് ഉഴുന്ന് എന്ന തോതിൽ എടുക്കുന്നത്.
അര ഗ്ലാസ് ഉഴുന്നും ഒരു ഗ്ലാസ് ഉലുവയും കുറഞ്ഞത് ഒരു ആറ്, ഏഴ് മണിക്കൂർ കുതിരാൻ ആയി വെള്ളമൊഴിച്ച് വെക്കാം. ഇത് നന്നായി കുതിർന്ന് വന്ന ശേഷം കഴുകി ഗ്രൈൻഡറിൽ അരച്ചെടുക്കാൻ സാധിക്കും. ഇനി ബാക്കിയുള്ള പച്ചരി എങ്ങനെ അരച്ചെടുക്കണം എന്നും അറിയാൻ വീഡിയോ കാണൂ. Video credit : Grandmother Tips