ദോശ മാവ് ഇങ്ങനെ സേവനാഴിയിൽ ഒഴിച്ച് ചെയ്യുന്ന ഈ സൂത്രപ്പണി കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പാ.!! | Dosa Batter In Sevanazhi Snack Recipe
Dosa Batter In Sevanazhi Snack Recipe Malayalam : മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ട പ്രഭാത ഭക്ഷണമാണ് ദോശ. ദോശയിലെ വെറൈറ്റികൾക് എന്നും ഡിമാൻഡ് ഏറെയാണ്. ദോശ കഴിച്ച് മടിത്തവരുണ്ടോ? എങ്കിൽ ഈ ദോശമാവ് കൊണ്ട് വേറെ എന്തെങ്കിലും നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ദോശമാവ് കൊണ്ട് ദോശ മാത്രം ഉണ്ടാക്കിയാൽ ദോശക്കും നമ്മൾക്കും ബോർ അടിക്കും.
ദോശ മാവ് കൊണ്ട് ഒരു സ്നാക്ക് ആയാലോ? എങ്ങനെയാണെന്നല്ലേ… ആദ്യമായി ഒരു ബൗളിൽ 5 സ്പൂൺ ദോശമാവ് എടുക്കുക. അതിലേക്ക് അര ഗ്ലാസ് ഇടിയപ്പപ്പൊടി ചേർക്കുക. ശേഷം അൽപ്പം കായപ്പൊടിയും മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും ചേർക്കുക. ദോശമാവ് ചേർത്ത് ഒരു സ്നാക്ക് എന്നാരും അതിശയപ്പെടേണ്ട.

ദോശമാവ് ചേർത്താൽ നല്ല ക്രിസ്പി ആയ സ്നാക്ക് കിട്ടും. ശേഷം മാവ് നന്നായി കുഴച്ചെടുക്കുക. ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കുറച്ച് വെള്ളവും കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഈ കുഴച്ചെടുത്ത കൂട്ട് സേവനാഴിയിൽ നിറക്കുക. ഇടിയപ്പത്തിന്റെ മാവ് പോലെ വേണം ഇത് കുഴച്ചെടുക്കാൻ. ഇനി ഒരു പാനിൽ അൽപ്പം എണ്ണ ചൂടാക്കാൻ വെച്ച ശേഷം ചൂടായ എണ്ണയിലേക്ക് ഈ മാവ് ചുറ്റിച്ച് കൊടുക്കുക.
നമ്മൾ കടയിൽ നിന്നൊക്കെ ഒത്തിരി പൈസ കൊടുത്ത് വാങ്ങിക്കുന്ന സ്നാക്ക്സ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഈ കിടിലൻ പക്കാവട ഉണ്ടാക്കാൻ നമ്മുടെ വീട്ടിലുള്ള ദോശ മാവും ഇടിയപ്പപ്പൊടിയും മാത്രം മതി. നല്ല ക്രിസ്പിയും ടേസ്റ്റിയും ആയ ഈ പക്കാവട എങ്ങനെ ഉണ്ടാക്കുന്നത് എന്ന് കൂടതലറിയാൻ വീഡിയോ കാണുക. Video Credit : Grandmother Tips