എന്റെ ഈശ്വരാ! ദോശമാവിൽ പഴം ഇങ്ങനെ ഇട്ടാൽ കാണു മാജിക്; പെട്ടെന്ന് കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടും.!!

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ദോശമാവുവെച്ചുള്ള ഒരു സൂപ്പർ ഐഡിയ ആണ്. ദോശമാവും പഴം കൊണ്ട് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ ഇന്ന് തയ്യാറാക്കുന്നത്. പുളിച്ച ദോശമാവോ അല്ലെങ്കിൽ പുളിക്കാത്ത ദോശമാവിലോ ഇത് ചെയ്തെടുക്കാവുന്നതാണ്. വീട്ടിൽ ദോശമാവൊക്കെ ബാക്കി വരികയാണെങ്കിൽ

ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. അപ്പോൾ ഇത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു ബൗളിൽ കുറച്ചു ദോശമാവ് എടുക്കുക. എന്നിട്ട് അതിലേക്ക് മധുരത്തിനനുസരിച്ച് പഞ്ചസാരയും ഏലക്കായും പൊടിച്ചത് ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. പഞ്ചസാരക്ക് പകരം ശർക്കര വേണമെങ്കിൽ ഇതിൽ ചേർക്കാവുന്നതാണ്.

അടുത്തതായി ഇതിലേക്ക് നമ്മൾ ചേർക്കുന്നത് ചെറുപഴമാണ്. പഴം നല്ലപോലെ കൈകൊണ്ട് ഉടച്ചെടുത്ത് മാവിൽ ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് കുറച്ചു തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിച്ചെടുത്തത് ചേർത്ത് ഒന്ന് ഇളക്കുക. ഇനി നമുക്കിത് ഫ്രൈ ചെയ്തെടുക്കണം. ഉണ്ണിയപ്പത്തിന്റെ ചട്ടിയിലാണ് ഫ്രൈ ചെയ്തെടുക്കുന്നത്.

അതിനായി ഉണ്ണിയപ്പചട്ടി അടുപ്പത്തു വെച്ചു ചൂടാക്കിയ ശേഷം അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ നല്ലപോലെ ചൂടായിവരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കുഴിയിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഒരു ഭാഗം വെന്തു വരുമ്പോൾ നമുക്കിത് തിരിച്ചിട്ടു കൊടുക്കാം. Video credit: Grandmother Tips