സിറ്റൗട്ടിൽ പട്ടി കയറാതിരിക്കാൻ ആർക്കും ചെയ്യാവുന്ന ട്രിക്ക്.. ഇനി പട്ടികൾ വാലും ചുരുട്ടി ഓടും.!! | Dog Repellant System DIY

Dog Repellant System DIY Malayyalam : ഇന്ന്‌ നമ്മുടെ കേരളത്തിലെ പൊതുജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒരു പ്രധാന വെല്ലുവിളിയാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. തെരുവുനായ്ക്കളുടെ ആക്ര മണങ്ങളെ കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ വളരെ വിരളമാണ്. പല തെരുവുകളും രാത്രികളിൽ പൂർണമായും തെരുവുനായ്ക്കൾ കീഴടക്കുന്നു.

അത് കൊണ്ട് തന്നെ കാൽനടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും മാത്രമല്ല പല വീട്ടുകാർക്കും ഇവയെക്കൊണ്ടുള്ള ശല്യം രൂക്ഷമാണ്. പട്ടികൾ വീടിന്റെ സിറ്റൗട്ടിലും പരിസരത്തും കേറിനിരങ്ങുന്ന കാഴ്ചകൾ നമ്മുടെ നാട്ടിൽ സുപരിചിതമാണ്. എന്നാൽ ഇതിനൊരു പരിഹാരം പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല. പല അടവുകളും പയറ്റി നോക്കി പരാജയപ്പെടാറാണ് പതിവ്. എന്നാൽ ഇനി പറയാൻ പോവുന്നത് പട്ടികളെ വാലും ചുരുട്ടി ഓടിക്കാവുന്ന ഒരു സൂത്ര വിദ്യയാണ്‌.

Dog Repellant

ഇനി സിറ്റൗട്ടിലും വീടിന്റെ പരിസരത്തും പട്ടികൾ കേറി നിരങ്ങുന്നു എന്നാരും പറയില്ല. അതിന് ഇവിടെ നമ്മൾ ഉപയോഗിക്കാൻ പോകുന്നത് ഒരു ബൾബാണ്. ഹലൊനിക്സ് കമ്പനിയുടെ ഈ ബൾബിന്റെ പ്രത്യകത എന്തെന്നാൽ ഇരുട്ടുള്ള സ്ഥലങ്ങളിൽ ഓണാക്കി വച്ചാൽ ഇതിന്റെ 5 മീറ്റർ പരിധിയിൽ ചലനമുണ്ടായാൽ വർക്ക് ചെയ്യുന്ന സെൻസർ ബൾബാണിത്. ഈ ബൾബിന്റെ കൂടെ ഒരു ചെറിയ ട്രിക്ക് കൂടെ ചെയ്താൽ പട്ടികളെ സിംപിൾ ആയി ഓടിക്കാം.

കണ്ടാൽ LED ബൾബ് പോലെ തന്നെ തോന്നിക്കുന്ന ഈ ബൾബ് ഇരുട്ടത്ത്‌ മാത്രമേ 5 മീറ്റർ പരിധിയിൽ ചലനമുണ്ടായാൽ ഓട്ടോമാറ്റിക് ആയി വർക്ക് ചെയ്യുക. അത് കൊണ്ട് തന്നെ വൈദ്യുതിയും ലാഭിക്കാം. ഈ ബൾബിൽ റഡാർ മോഷൻ സെൻസർ ടെക്നോളോജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ബൾബിനെ കുറിച്ചും ഇവ ഉപയോഗിച്ച് പട്ടിയെ എങ്ങനെ ഓടിക്കാം എന്നതിനെ കുറിച്ചും കൂടുതലറിയാൻ വീഡിയോ കാണുക. Video Credit : Hameed Orbit

Rate this post