പാത്രങ്ങൾ വെട്ടി തിളങ്ങാൻ വീട്ടിൽ തന്നെ തയ്യാറാക്കാം സോപ്പ് ലിക്വിഡ്! ഇനി പാത്രങ്ങൾ വെട്ടിതിളങ്ങും.!! | Dark Vessal cleaning With Magical Powder

കരിപിടിച്ച പാത്രങ്ങളും മറ്റും കഴുകിയെടുക്കാനായി വിം പോലുള്ള സോപ്പ് ലിക്വിഡുകൾ നമ്മുടെ വീടുകളിലെല്ലാം വാങ്ങാവുന്ന പതിവുണ്ടായിരിക്കും. എന്നാൽ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സോപ്പ് ലിക്വിഡ് ഉണ്ടാക്കിയെടുക്കുന്ന രീതി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോപ്പ് ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നാരങ്ങ ഉണങ്ങിയതും പച്ചയായിട്ടുള്ളതും ഉപയോഗിക്കാം.

അതുപോലെ ഒരു കപ്പ് അളവിൽ ഉപ്പ്, കുറച്ച് വിമ്മിന്റെ സൊല്യൂഷൻ, കാൽ കപ്പ് അളവിൽ വിനാഗിരി ആദ്യം തന്നെ നാരങ്ങ ചെറിയ കഷണങ്ങളായി മുറിച്ചുവെക്കുക. ഇതിൽ ഉണങ്ങിയ നാരങ്ങ മാത്രം ചേർത്ത് ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം മുറിച്ചെടുത്ത നാരങ്ങ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് എടുത്തുവച്ച ഉപ്പു കൂടി ചേർത്തു കൊടുക്കുക. ഇത് അല്പം വെള്ളം കൂടി ഒഴിച്ച് സ്റ്റൗവിൽ തിളക്കാനായി വയ്ക്കാവുന്നതാണ്. നാരങ്ങയുടെ നിറം മാറി ഇളം മഞ്ഞ നിറത്തിൽ ആയി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.

ഈയൊരു നിറം ആയാൽ മാത്രമാണ് നാരങ്ങ ആവശ്യത്തിന് വെന്തിട്ട് ഉണ്ടാവുകയുള്ളൂ. അതിനുശേഷം ചൂടാറി കഴിയുമ്പോൾ നാരങ്ങയുടെ കൂട്ട് അല്പാല്പമായി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിന്റെ നീര് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ശേഷം അതിലേക്ക് എടുത്തുവച്ച വിനാഗിരി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു മിക്സ് നല്ലതുപോലെ സെറ്റ് ആയി വരുമ്പോൾ അതിലേക്ക് അല്പം വിമ്മിന്റെ ലിക്വിഡ് കൂടി ഒഴിച്ചു കൊടുക്കാം.

ഇപ്പോൾ പാത്രങ്ങൾ കഴുകാനുള്ള സോപ്പ് ലിക്വിഡ് തയ്യാറായിക്കഴിഞ്ഞു. ഇത് കൂടുതൽ അളവിൽ തയ്യാറാക്കി എടുക്കുകയാണെങ്കിൽ പ്ലാസ്റ്റിക് ബോട്ടിലുകളിലായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാവുന്നതാണ്. കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന സോപ്പ് ലിക്വിഡുകളെക്കാൾ കൂടുതൽ നല്ല രീതിയിൽ ഇത് വർക്ക് ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video credit : Jeza’s World