ഇങ്ങനെ ചെയ്താൽ തലയിലെ താരൻ പൂർണ്ണമായും ഇല്ലാതാക്കാം..ഒറ്റ യൂസിൽ ഏതു കൊലകൊമ്പൻ ഡാൻഡ്രഫും പോകും.!! | Danddruff Removal Tips

Danddruff Removal Tips Malayalam : മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും തലയിലെ താരൻ. അതിനായി എത്ര കെമിക്കൽ അടങ്ങിയ ഷാമ്പു ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. മാത്രമല്ല മിക്കപ്പോഴും അത് കടുത്ത മുടി കൊഴിച്ചിലിനും കാരണമാകാറുണ്ട്. എന്നാൽ അതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. തലയിൽ എത്രയധികം താരനുണ്ട് എങ്കിലും ഈ ഒരു രീതി പരീക്ഷിച്ച് നോക്കാവുന്നതാണ്.

അതിനായി ആദ്യം ഒരു ബൗളിൽ കാൽ കപ്പ് പുളിച്ച തൈര് എടുക്കുക. ശേഷം അതിലേക്ക് ഒരു അര കഷണം നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിക്കുക. പിന്നീട് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയാണ് ചേർത്തു കൊടുക്കേണ്ടത്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് മുടിയിലെ കെട്ടെല്ലാം പൂർണമായും കളഞ്ഞ ശേഷം നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കൂട്ടാണ് ഇത്.

ഈയൊരു കൂട്ട് തലയിൽ തേച്ചു പിടിപ്പിച്ച് 30 മിനിറ്റ് വെച്ച ശേഷം ഏതെങ്കിലും മൈൽഡ് ആയ ഷാമ്പു ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇത് ഒരു തവണ ചെയ്താൽ തന്നെ ഫലം കാണാനായി സാധിക്കുന്നതാണ്. ആണുങ്ങളുടെ മുടിയിലാണ് തേച്ച് പിടിപ്പിക്കുന്നത് എങ്കിൽ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ചെറുതായി ഒന്ന് മസാജ് ചെയ്ത ശേഷം കുളിക്കാവുന്നതാണ്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ മുടിക്ക് യോജിച്ചതാണോ എന്ന കാര്യം പരിശോധിക്കുക. അതുപോലെ എണ്ണ തിരഞ്ഞെടുക്കുമ്പോൾ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്.

മുടിയിൽ ഉപയോഗിക്കുന്ന ജെൽ ചൂടാക്കാനായി ഉപയോഗിക്കുന്ന ഡ്രൈർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ തലയിലെ താരൻ പൂർണ്ണമായും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്.സ്ത്രീകൾക്കും പുരുഷന്മാർക്കും തീർച്ചയായും ഈ ഒരു രീതി ചെയ്യുകയാണെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്.വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Get GLamwith Anjali

Rate this post