കറുത്ത കട്ടിയുള്ള മുടിയ്ക്ക് ഈ എണ്ണ മതി! മുടി കൊഴിച്ചിൽ മാറാനും താരൻ പോകാനും എണ്ണ കാച്ചുന്ന വിധം.!! | Curry leaves Herbal Hair Oil

കറിവേപ്പിലയുടെ ഗുണങ്ങൾ അനവധി ആണല്ലോ. കറികൾക്കും മറ്റുമായി മാത്രമല്ല കേശ സംരക്ഷണത്തിന് പല ആളുകളും കറിവേപ്പില ഉപയോഗിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിനായി കറിവേപ്പില എണ്ണ തയ്യാറാക്കുന്ന വിധം ത്തെക്കുറിച്ച് പരിചയ പ്പെടാം. മുടികൊഴിച്ചിൽ മാറാനും മുടിക്ക് ആരോഗ്യം ലഭിക്കു വാനും മുടിക്ക്

നല്ല കറുപ്പു നിറം ലഭിക്കാനും നല്ല കരുത്ത് കിട്ടാനും ഒക്കെ സഹായിക്കുന്ന എണ്ണ ആണിത്. ഒരു കപ്പ് കറിവേപ്പില എടുത്തതിനു ശേഷം അവ നന്നായി ഒന്ന് കഴുകിയെടുക്കുക. കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പില ആണെങ്കിൽ മരുന്ന് തളിച്ചിട്ടു ഉള്ളതുകൊണ്ട് നല്ലതുപോലെ കഴുകി എടുക്കണം. ശേഷം ഒരു ടവ്വൽ ഇലേക്ക് ഇട്ട് ഇവയുടെ വെള്ളം മയം കളഞ്ഞതിനു

ശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് ചെറുതായി ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് മൂന്ന് കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ക്രഷ് ചെയ്ത കറിവേപ്പിലയുമിട്ട് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തു എടുക്കുക. നല്ലതുപോലെ മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ ഇതിലേക്ക് ഒരു സവാള കൂടി അരിഞ്ഞു ചേർക്കാവുന്നതാണ്. ശേഷം പാത്രം അടുപ്പിലേക്ക്

കയറ്റി വെച്ച് ലോ ഫ്ലോർ മിൽ ഇട്ട് ചെറുതാക്കി ചൂടാക്കി യെടുക്കുക. ഒത്തിരി ചൂടായി പോകാതെയും നല്ലതു പോലെ തിളച്ചു പോകാതെയും ചെറുതീയിൽ ഇളക്കണം. ആറേഴു മണിക്കൂർ മാറ്റി വെച്ചതിനു ശേഷം അരിച്ചു എടുക്കാവുന്നതാണ്. നല്ലപോലെ ഡ്രൈ ആയിട്ടുള്ള കുപ്പിയിൽ വേണം ഇവ സൂക്ഷിച്ചു വയ്ക്കാൻ. മുVideo Credits : Kerala Recipes By Nitha

Rate this post