ഈ കമ്പിനെ ഇങ്ങനെ ആക്കിയ ടിപ്‌സ് അറിയണോ.? കറിവേപ്പ് തഴച്ചു വളരാൻ അടിപൊളി വളവും കീടനാശിനിയും.!! | Curry leaf plant care

കേരളത്തിലെ വീട്ടമ്മമാർ മിക്കവരും വീടുകളിൽ ഒരു കറിവേപ്പില നട്ടുവളർത്താൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലപ്പോഴും അതിനു സാധിക്കാതെ വരികയാണ് ചെയ്യുന്നത്. കറിവേപ്പ് നട്ടുകഴിഞ്ഞാൽ മൂന്നു ദിവസം നന്നായി ചെടി നിൽക്കുമെങ്കിലും പിന്നീട് അത് വാടി പോകുവാനോ അല്ലെങ്കിൽ കരിഞ്ഞു പോകുവാനോ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കറിവേപ്പ് നട്ടു വളർത്തുക എന്നത് വളരെയധികം പ്രയാസമേറിയ ജോലിയാണ്.

എങ്ങനെ ഒരു കറിവേപ്പില തണ്ടിൽ നിന്ന് ഒരുപാട് തൈകൾ ഉല്പാദിപ്പിക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം വേണ്ടത് കടയിൽ നിന്നും മറ്റും വാങ്ങിയ ഒരു ചെറിയ കറിവേപ്പിൻ തൈ ആണ്. അതിനു ശേഷം ഒരു ചെടിച്ചട്ടിയിലോ ഗ്രോ ബാഗിലോ ഈ പറയുന്ന സാധനങ്ങൾ നിറച്ച ശേഷം വേണം മണ്ണ് ഇടുവാൻ. ഫ്ലാറ്റിലും വിദേശത്തും താമസിക്കുന്നവരാണ് എങ്കിൽ ചെടിച്ചട്ടിയിൽ തന്നെ അവർക്ക് ഈ രീതിയിൽ

കറിവേപ്പ് നട്ടുവളർത്തി എടുക്കാവുന്നതാണ്. മുട്ടത്തോട്, പഴത്തൊലി എന്നിവ നന്നായി ഉണക്കി പൊടിച്ച് മിശ്രിതമാണ് ആദ്യം തന്നെ വേണ്ടത്. മറ്റൊന്ന് ചായയുടെയും കാപ്പിയുടെയും ബാക്കിവരുന്ന മട്ട് അതായത് ചായ ഇട്ടതിനുശേഷം ഉള്ള തേയില വെയിലത്ത് വെച്ച് നന്നായി ഉണക്കി അത് ഒന്ന് പൊടിച്ചെടുക്കുകയാണ് വേണ്ടത്. ഇവ മൂന്നും ഗ്രോബാഗിന്റെയോ ചെടിച്ചട്ടിയുടെയോ അടിയിൽ ഇട്ടശേഷം

അതിനുമുകളിൽ വേണം മണ്ണ് നിറച്ചു കൊടുക്കുവാൻ. ഇതിലേക്ക് കറിവേപ്പ് ഇറക്കി വയ്ക്കാവുന്നതാണ്. ഇനി ഇങ്ങനെ ചെയ്ത കറിവേപ്പിൻ തൈ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന് വീഡിയോയിൽ നിന്നും കാണാം. Curry leaf plant care. Video credit : CREAM n CRAFTS

Rate this post