പച്ചക്കായ ഇനിമുതൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഇതുവരെ അറിയാതെ പോയല്ലോ!! | Crispy Pachakaya Snack Recipe

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു വെത്യസ്തമായ സ്നാക്ക് റെസിപ്പിയാണ്. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന പച്ചക്കായ ഉപയോഗിച്ച് KFC പോലെ ഒരു പച്ചക്കായ സ്നാക്ക് ആണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി ആദ്യം ഒരു പച്ചക്കായ നല്ലപോലെ കഴുകി വൃത്തിയാക്കി അതിന്റെ തോലെല്ലാം കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക.

അരിഞ്ഞെടുത്ത പച്ചക്കായ പുറത്തു വെക്കുകയാണെങ്കിൽ കറുത്ത് പോകുന്നതുകൊണ്ട് കുറച്ചു വെള്ളത്തിൽ ഇട്ടുവെക്കുക. അടുത്തതായി ഒരു ബൗളിലേക്ക് 3/4 കപ്പ് കടലമാവ് അരിച്ചെടുക്കുക. ഇനി ഇതിലേക്ക് 3 tbsp കോൺഫ്ലോർ, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് 1 കപ്പ് വെള്ളം

Pachakaya Snack

കുറേശെ ആയി ഒഴിച്ച് യോജിപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് 1/4 tsp മഞ്ഞൾപൊടി, 1/2 tsp കാശ്‌മീരിമുളക്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അങ്ങിനെ നമ്മുടെ ബാറ്റർ റെഡിയായിട്ടുണ്ട്. അടുത്തതായി ഒരു പ്ലേറ്റിൽ 1/2 കപ്പ് മൈദയും മറ്റൊരു പ്ലേറ്റിൽ ബ്രഡ് ക്രമ്പ്സ് ഉം എടുക്കുക. ഇനി വെള്ളത്തിലിട്ടിരിക്കുന്ന പച്ചക്കായയിലെ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ്

ഒരു കായ എടുത്ത് മൈദയിൽ പുരട്ടിയെടുക്കുക. അതിനുശേഷം ഇത് മാവിൽ മുക്കിയെടുത്ത് വീണ്ടും മൈദയിൽ പുരട്ടി വീണ്ടും മാവിൽ മുക്കിയെടുക്കുക. അതിനുശേഷം ഇത് ബ്രഡ് ക്രബ്സിൽ പുരട്ടിയെടുക്കുക. ഇതുപോലെ ഓരോ ഓരോ കായഅരിഞ്ഞത് ചെയ്തെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit: Mums Daily