1 നേന്ത്രപ്പഴം കൊണ്ട് കുട്ട നിറയെ പലഹാരം!! ആദ്യമായി ഇതാ ഒരു പുത്തൻ സ്നാക്ക്; അടിപൊളിയാണേ! | Banana Stick Snack Recipe
Banana Stick Snack Recipe in Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണ്. അധികമാരും ഉണ്ടാക്കാൻ സാധ്യതയില്ലാത്ത ഒരു കിടിലൻ സ്നാക്ക് ആണിത്. വൈകീട്ട് ചായക്കൊപ്പം കഴിക്കുന്ന പഴംപൊരിയെക്കാൾ ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. ഇത് തയ്യാറാകാനായി ആദ്യം ഒരു ബൗളിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക.
എന്നിട്ട് അതിലേക്ക് 3/4 കപ്പ് മൈദ, 1/4 കപ്പ് പാൽ, 3 നുള്ള് മഞ്ഞൾപൊടി, ഏലക്കായ പൊടിച്ചത്, 1 നുള്ള് ചെറിയ ജീരകം പൊടിച്ചത്, 1/3 കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അങ്ങിനെ നമ്മുടെ മാവ് റെഡിയായിട്ടുണ്ട്. അടുത്തതായി ഒരു നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. പിന്നെ ഒരു പാത്രത്തിൽ കുറച്ച് കോൺഫ്ലെക്സ് കൈകൊണ്ട് പൊടിച്ചത് എടുക്കുക.

അതിനുശേഷം നീളത്തിൽ മുറിച്ചെടുത്തിട്ടുള്ള ഓരോ നേത്രപഴത്തിന്റെ കഷ്ണങ്ങളും നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ മുക്കിയെടുക്കുക. അതിനുശേഷം ഇത് പൊടിച്ചു വെച്ചിരിക്കുന്ന കോൺഫ്ലെക്സിൽ പുരട്ടിയെടുക്കുക. ഇനി ഇത് ഫ്രൈ ചെയ്തെടുക്കുവാൻ ചൂടായ ഒരു പാനിലേക്ക് അൽപം സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക.
ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഇത് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഇത് ഗോൾഡൻ കളർ ആകുന്ന സമയത്ത് ഇത് നമുക്ക് കോരിയെടുക്കാവുന്നതാണ്. ഇത് കാണുമ്പോൾ കെ എഫ് സി ചിക്കന്റെ പോലെയൊക്കെ ഉണ്ടാകും. Video credit: Mums Daily