ഇനി മുതൽ കിണറ്റിൽ വെള്ളം കലങ്ങില്ല.. എത്ര വർഷം വേണമെങ്കിലും ഗ്യാരണ്ടി.. കളിമണ്ണ് റിങ് റെഡി.!! | Clay Well Ring

Clay Well Ring : കിണറിന് റിങ് ഇടുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണല്ലേ. ഇവിടെ നമ്മൾ കളിമണ്ണ് കൊണ്ട് കിണറിന് റിങ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിലെ വെള്ളം നല്ല തെളിഞ്ഞ കണ്ണീർ പോലുള്ള വെള്ളമായിരിക്കും. ഈ വെന്ത സാധനം ഒരിക്കലും പൊട്ടില്ല. അത് ഭൂമിയുടെ അടിയിൽ അത്പോലെ കിടക്കും. അത് പൊട്ടണമെങ്കിൽ പിന്നെ ഭൂമികുലുക്കം ഉണ്ടാകണം. ഈ റിങിന്റെ ഗ്യാരണ്ടി എന്ന് പറയുന്നത് നമ്മൾ പറയുന്ന വർഷമാണ്.

ഇവിടെ നമ്മൾ നാല്തരം മണ്ണാണ് ഈ കളിമൺ കിണർ ഉണ്ടാക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഒന്ന് ബാംഗ്ലൂർ മണ്ണ് പിന്നെ നമ്മുടെ നാട്ടിൽ പാടത്ത് നിന്ന് എടുക്കുന്ന മണ്ണ് കൂടാതെ ഭാരതപ്പുഴ മണ്ണ് നാലാമതായി കനാലിൽ നിന്നും കിട്ടുന്ന മണ്ണ്. ഈ നാല് തരം മണ്ണും കൂടെ ഒരു മഷീനിലിട്ട് മിക്സ് ചെയ്താണ് നമ്മൾ പരുവപ്പെടുത്തിയെടുക്കുന്നത്‌. ഈ നാല് മണ്ണും കൂടെ നന്നായി അരഞ്ഞ് യോജിച്ച് വരണം. മണ്ണ് മിക്സ് ചെയ്ത് കഴിഞ്ഞാൽ പിന്നെ സ്ലാവ് അടിക്കുന്നതാണ് അടുത്ത സ്റ്റെപ്പ്.

നമ്മൾ നേരത്തെ മിക്സ് ചെയ്ത മണ്ണ് ഡൈയിലിട്ട് നന്നായിട്ട് കാലുകൊണ്ട് ചവിട്ടിപ്പരത്തി ഷൈപ്പ് ആക്കി വെക്കും. എന്നിട്ട് അതൊരു കമ്പിയെടുത്ത് വലിച്ചെടുക്കും. ശേഷം ഡൈക്ക് മേലെ വച്ച് അടിക്കും. ഡൈക്ക് മീതെ നന്നായി അടിച്ച് വച്ച ശേഷം ഫിനിഷിംഗ്‌ ചെയ്തെടുക്കും. അപ്പോൾ അത് നല്ല റൗണ്ടിൽ ആയിക്കിട്ടും. എന്നിട്ട് ആ ഡൈ പതിയെ പൊക്കിയെടുക്കും.

അപ്പോൾ നമ്മൾ ചെയ്ത് വച്ച ക്ലേ റിംഗ് അതുപോലെ നിൽക്കും. ഇവിടെ നമ്മൾ ഇരുമ്പിന്റെ ഡൈ ആണ് ഉപയോഗിക്കുന്നത്. നമ്മൾ ചെയ്ത് വച്ച റിംഗിന്റെ മീതെ ഒരു നാലിഞ്ച് കനത്തിൽ ഒരു വക്ക് പോലെ വച്ച് കൊടുക്കും. ശേഷം അതൊരു രണ്ടാഴ്ച്ചയോളം ഷെഡിനുള്ളിൽ വച്ച് ഉണക്കണം.കളിമൺ കിണറിന്റെ കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണുക.video credit : DIAL Kerala

Rate this post