ഏത് ടൈപ്പ് പുതിയ മൺചട്ടിയും നോൺസ്റ്റിക് പോലെ മെഴുക്കി എടുക്കാം.. അടിപൊളി 2 എളുപ്പ വഴികൾ.!! | Clay pot seasoning tricks

Clay pot seasoning tricks malayalam : മൺചട്ടി വാങ്ങി മയപ്പെടുത്തിയില്ലെങ്കിൽ കറി വയ്ക്കുമ്പോൾ മണ്ണിന്റെ ചുവ ഉണ്ടാവില്ലേ? അതും അല്ലെങ്കിൽ അതിന്റെ കളർ ഇളകാം. മൺചട്ടി പൊട്ടി എന്നും വരാം. അപ്പോൾ പിന്നെ അത് മയപ്പെടിത്തിയാലേ പറ്റുകയുള്ളൂ. പണ്ടൊക്കെ വീടുകളിൽ ചെയ്തിരുന്ന രീതിയാണ് ആദ്യം പറയാൻ പോവുന്നത്. ആദ്യം മൺചട്ടി കഴുകി അതിലെ മണ്ണ് കളയുക. ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള കഞ്ഞി വെള്ളം ഒഴിക്കുക.

ഇതിലേക്ക് മൺചട്ടി ഇറക്കി വയ്ക്കുക. എന്നിട്ട് മൺചട്ടിക്ക് ഉള്ളിലേക്കും കഞ്ഞിവെള്ളം ഒഴിക്കുക. ഇത് രണ്ടു ദിവസം അടച്ചു വയ്ക്കാം. ചട്ടി ഇനി നന്നായി കഴുകി എടുക്കാം. ഈ മൺചട്ടി കഴുകാൻ കടലമാവ് അല്ലെങ്കിൽ ചാരം ഉപയോഗിക്കാം. ഒരു പത്തു വർഷം വരെ ഈ മൺചട്ടി പുതിയത് പോലെ ഇരിക്കും. ഇനി മൺചട്ടി കോട്ടൺ തുണി കൊണ്ട് തുടച്ചെടുക്കാം. കുറച്ച് എണ്ണ ഒഴിച്ച് പുറവും അകവും നന്നായി തുടയ്ക്കണം. അതിനായി വെളിച്ചെണ്ണയോ നല്ലെണ്ണയോ ഒഴിക്കാം.

Clay pot seasoning

ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ച് പിടിപ്പിക്കണം. ഇനി ഈ മൺചട്ടി മീഡിയം തീയിൽ വച്ച് വേണം ചൂടാക്കാൻ. ഇതിലേക്ക് സവാള അരിഞ്ഞു വഴറ്റി എടുക്കണം. ഈ ചട്ടി തണുത്തതിന് ശേഷം സവാള മാറ്റിയിട്ട് കടലമാവ് ഇട്ട് മൺചട്ടി തേച്ച് കഴുകി ഉപയോഗിക്കാം. ഇൻസ്റ്റന്റ് ആയി മൺചട്ടി മയപ്പെടുത്തുന്ന രീതിയാണ് ഇനിയുള്ളത്. അതിനായി മൺചട്ടിയിൽ വെള്ളം നിറച്ച് ഒഴിച്ച് ചൂടാക്കണം. ഇതിലേക്ക് 3 സ്പൂൺ തേയില പൊടി ഇടാം. നന്നായി തിളപ്പിച്ച്‌ പകുതിയാക്ക് വറ്റിക്കണം.

ഉപ്പു പൊടി ഉപയോഗിച്ച് മൺചട്ടി കഴുകാം. ഇനി ഈ ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിക്കണം. ഇതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് വറുത്തെടുക്കാം. തണുത്തതിന് ശേഷം കഴുകി ഉപയോഗിക്കാം. അപ്പോൾ ഇനി ചട്ടി മയപ്പെടുത്താൻ അറിയില്ല എന്ന് പറയില്ലല്ലോ. പുതിയ ചട്ടി വാങ്ങുമ്പോൾ പരീക്ഷിച്ചു നോക്കണേ. ചട്ടി മയപ്പെടുത്തുന്ന രീതി വളരെ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video Credit : Resmees Curry World

Rate this post