മൺചട്ടിയിൽ ടൂത്പേസ്റ്റ് ഉപയോഗിക്കൂ! കാണൂ ഒരു മാജിക്‌ ട്രിക്ക്; ഒപ്പം മറ്റു ചില സൂത്രപ്പണികളും.!! | Clay Pot And Paste Trick

വീട്ടിൽ പരീക്ഷിക്കാവുന്ന ചില നുറുങ്ങു വിദ്യകൾ അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്. ഇങ്ങനെ ഒക്കെ ചെയ്യുന്ന വീട്ടമ്മമാർ എപ്പോഴും ആളുകളുടെ ഇടയിൽ സ്റ്റാർ ആണ്. നിങ്ങൾക്കും ആവണ്ടേ വീട്ടിലെ സ്റ്റാർ? അതിനായി ഇതോടൊപ്പം ഉള്ള വീഡിയോ കണ്ടാൽ മതി. വളരെ വിശദമായി തന്നെ ചില സൂത്രപ്പണികൾ ഇതിൽ കാണിക്കുന്നുണ്ട്.

നമ്മുടെ കയ്യിലുള്ള സേഫ്റ്റി പിൻ ഉപയോഗിച്ച് സാരിയിൽ കുത്താൻ നോക്കുമ്പോൾ ആയിരിക്കും അതിന്റെ മൂർച്ച കുറഞ്ഞത് ശ്രദ്ധയിൽ പെടുന്നത്. ഇതിനൊരു അടിപൊളി ടിപ് ഈ വീഡിയോയിൽ ഉണ്ട്. ഒരു സോപ്പ് കഷ്ണം എടുത്തിട്ട് അതിൽ ഈ പിൻ കുത്തി വയ്ക്കുക. ഇങ്ങനെ മൂന്നോ നാലോ തവണ കുത്തി എടുക്കുമ്പോൾ ഇതിന്റെ മൂർച്ച കൂടുന്നതാണ്.ഒരു മൺചട്ടിയിൽ കുറച്ചു ടൂത്പേസ്റ്റ് തേച്ചു പിടിപ്പിച്ചിട്ട് കഴുകി എടുത്താൽ ഇങ്ങനത്തെ ചട്ടിയിൽ വിള്ളൽ ഉണ്ടാകുന്നത് തടയാൻ സാധിക്കും.

ഇതേ മൺചട്ടിയുടെ ഒരു അരികിൽ വീഡിയോയിൽ കാണുന്നത് പോലെ കത്തി ഉരച്ചാൽ കത്തിയുടെ മൂർച്ച നല്ലത് പോലെ കൂടും. നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രം കഴുകുന്ന സോപ്പ്, കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ്, തുണി അലക്കാൻ ഉപയോഗിക്കുന്ന സോപ്പ് ഒക്കെ അലിഞ്ഞു പോവുക. അത്‌ സൂക്ഷിക്കുന്ന പാത്രത്തിൽ വെള്ളം കെട്ടി നിൽക്കുക.

ഇത് ഒക്കെ ഇരിക്കുന്ന ഇടം വൃത്തികേട് ആയി കിടക്കുക. ഇതൊക്കെ ഓരോ വീട്ടമ്മയ്ക്കും തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. വെറും നാല് റബ്ബർ ബാൻഡ് കൊണ്ട് ഉള്ള ഒരു അടിപൊളി വിദ്യയും ഇതോടൊപ്പം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് പോലെ വീട്ടമ്മമാർക്ക് ഉപയോഗപ്രദമായ കുറച്ച് ടിപ്സ് കാണിക്കുന്ന നല്ലൊരു വീഡിയോ ആണ് താഴെ കാണുന്നത്.Video Credit : Grandmother Tips

Rate this post