ഇത്രയും ടേസ്റ്റിയായ ചൊവ്വരി പായസമോ.? പലർക്കും അറിയില്ല ഇങ്ങനെ തയ്യാറാക്കാൻ.. അടിപൊളി രുചിയിൽ ഒരു മുത്തുമണി പായസം.!! | Chovvari Payasam Recipe

വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു പായസം തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. അധികം ആളുകൾ ആരും തന്നെ വീടുകൾ ട്രൈ ചെയ്യാത്ത ഒരു വിഭവമാണിത് ആദ്യമായി ഒരു പാത്രത്തിൽ 100ഗ്രാം ചൊവ്വരി എടുത്ത് വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. അതിനു ശേഷം നല്ല വെള്ളം ഉപയോഗിച്ച് ഒരു 10 മിനിറ്റ് നേരം കുതിർത്തുവയ്ക്കുക. എന്നിട്ട് ഒരു പാനിൽ

രണ്ട് കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കാൻ ആയി വെക്കുക. വെള്ളം തിളച്ചു വന്നതിന് ശേഷം തിളച്ച വെള്ളത്തിലേക്ക് ചൗവ്വരി ചേർത്ത് വേവിച്ചെടുക്കുക. ചൗവ്വരി നന്നായി വെന്തു വന്നതിനു ശേഷം ഇതിലേക്ക് 750ml പാല് ചേർത്ത് കൊടുക്കുക. ​പാല് ചേർത്ത് കഴിഞ്ഞ് കട്ടകെട്ടാതെ യോജിപ്പി ച്ചെടുക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കണം.ശേഷം തിളപ്പിച്ച് ചെറുതായി കുറുക്കി എടുക്കണം.

ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഇതിലേക്ക് 200 ഗ്രാം പഞ്ചസാരയും കൂടി ചേർത്തു ചെറുതായി കുറുകി വരുമ്പോഴേക്കും അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം. ശേഷം ഒരു പാനിൽ കുറച്ച് നെയ്യൊഴിച്ച് അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പ് ഇട്ട് വറുത്തെടുക്കുക. വറുത്തെടുത്ത അണ്ടിപ്പരിപ്പ് പായസത്തിലേക്ക് ചേർക്കാവുന്നതാണ്.

കൂടാതെ ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. നല്ലൊരു ടേസ്റ്റ്നായി പിസ്ത എസൻസ് കൂടി രണ്ട് നുള്ള് ചേർക്കാവുന്നതാണ്. എസൻസ് ഇല്ലാത്തവർ കുറച്ച് ഏലയ്ക്കാപ്പൊടി ചേർത്താലും മതിയാകും. രുചികരമായ പിസ്ത മുത്തുമണി പായസം റെഡി. ഈ പായസത്തിനു സ്വാദ് കൂട്ടുവാനായി തണുപ്പിച്ച കഴിക്കുന്നത് വളരെ നല്ലതാണ്. എല്ലാവരും ഇന്ന് തന്നെ ട്രൈ ചെയ്യുമല്ലോ. Video Credits : sruthis kitchen