ബാക്കിയുള്ള ചോറും ഉണ്ടോ?? എങ്കിൽ ചോറും ശർക്കരും കൊണ്ട് ഒരു കിടിലൻ ഐറ്റം ഉണ്ടാകാം.. ഇങ്ങനെ ഒന്നു ട്രൈ ചെയ്യൂ.. | Rice And Jaggery Recipe

ഇന്ന് നമ്മൾ നോക്കുന്നത് ചോറും ശർക്കരയും ഒക്കെ വെച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി വിഭവം ആണ്. ഇതിനായി ആദ്യം വേണ്ടത് ഒരു അര ഗ്ലാസ് ചോറ് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക എന്നുള്ളതാണ്. വെള്ളം ഒന്നും ചേർക്കാതെ വേണം അരച്ചെടുക്കാൻ. ശേഷം ഒരു ബൗളിൽ ഒരു ഗ്ലാസ് ഇടിയപ്പം പൊടി എടുത്തിട്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി

യോജിപ്പിക്കുക. എന്നിട്ട് ഇതിലേക്ക് നമ്മൾ ആദ്യമേ അരച്ചെടുത്ത് ചോറ് ചേർത്തു നന്നായി കുഴച്ചെടുക്കുക. വെള്ളമൊഴിക്കാതെ കുഴിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം കുറച്ചു വെള്ളം നന്നായി തിളപ്പിച്ച് കുറേശ്ശെ കുറേശ്ശെയായി ഇതിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിച്ചു കുഴച്ചെടുക്കുക. അടുത്തതായി കുറച്ച് ശർക്കര ചെയ്യും തേങ്ങ ചിരണ്ടിയത് എടുക്കുക. ശേഷം ഒരു

വാഴയില ചെറുതായി കീറി എടുത്തതിനുശേഷം അതിലേക്ക് നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവ് ഇട്ട് നന്നായി പരത്തിയെടുക്കുക. എന്നിട്ട് ഈ പരസ്യം അതിനുള്ളിലേക്ക് കുറച്ച് ശർക്കരയും തേങ്ങയും ഇട്ട് ഇല നടുവേ മടക്കുക. ശേഷം ഒരു ഇഡലി ചെമ്പി ലേക്ക് ആവി കയറ്റാനായി മടക്കിവെച്ചി രിക്കുന്ന മാവ് എടുത്തു വയ്ക്കുക. നന്നായി ആവി കേറ്റി കഴിയുമ്പോൾ സ്വാദിഷ്ഠമായ ഇലയട

തയ്യാറായിരിക്കുകയാണ് . സാധാരണയായി നമ്മൾ ഇലയട ഉണ്ടാക്കുമ്പോൾ അരിപ്പൊടി ആണ് ചേർക്കാറുണ്ട് എന്നാൽ ആ കൂടെ ശകലം ചോറും കൂടി ചേർത്തു നോക്കൂ. അടയ്ക്ക നല്ല ഒരു മയവും കിട്ടുന്നതായി കാണാം. നാലുമണിക്ക് ഒക്കെ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Grandmother Tips