ചോറ് പുട്ട് കുറ്റിയിൽ ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഇത്രയും കാലം അറിയാതെ പോയല്ലോ എന്റെ ഈശ്വരാ!

മലയാളിയുടെ പ്രഭാത ഭക്ഷണത്തിലെ പ്രധാനികളിൽ ഒന്നാണ് പുട്ട്. പുട്ട് ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ഇറച്ചി പുട്ട്, മീൻ പുട്ട് എന്നിങ്ങനെ വെറൈറ്റി പുട്ട് പരീക്ഷിക്കുന്ന അവർ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. അത്തരത്തിൽ നമ്മൾ പരിചയപ്പെടാൻ പോകുന്നത് വെള്ളം ഒട്ടും തന്നെ ചേർക്കാതെ പുട്ടുകുറ്റിയിൽ ചോറ് ചേർത്ത് ഉണ്ടാക്കുന്ന ഒരു പുട്ടാണ്.

അതിനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒന്നേകാൽ ഗ്ലാസ് ഗോതമ്പുപൊടി എടുക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പും 5 സ്പൂൺ ചോറും ചേർത്തു കൊടുക്കാം. ഒന്നേകാൽ കപ്പ് പൊടിക്ക് 5 സ്പൂൺ ചോറ് എന്ന കണക്കിന് വേണം എടുക്കാൻ. ഈ മിക്സ് ഒന്ന് അരച്ച് എടുക്കാം. വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ.

നന്നായൊന്ന് അരഞ്ഞതിന് ശേഷം മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റാം. മിക്സ് നല്ല തരി പോലെ കിട്ടും. പൊടി ഒന്ന് കയ്യിൽ പിടിച്ച് നോക്കുമ്പോൾ പിടി കിട്ടുന്ന രീതിയിൽ ആയിക്കഴിഞ്ഞാൽ നമുക്ക് പുട്ട് ഉണ്ടാക്കാം. ഇതിനായി ഈ മിക്സിലേക്ക് ചിരകിയ തേങ്ങ ഇട്ട് കൊടുക്കാം. എളുപ്പത്തിൽ പുട്ട് ഉണ്ടാക്കാനായി ഒരു സ്റ്റീൽ ഗ്ലാസിലേക്ക് പുട്ടിന്റെ പൊടി നന്നായി നിറച്ച ശേഷം അപ്പ ചെമ്പിൻ്റെ തട്ടിലേക്ക് വെച്ചു കൊടുക്കാം.

ആവശ്യമായ എത്ര കുറ്റി പുട്ട് ആണോ അത്രയും അപ്പച്ചെമ്പിൽ വെച്ചതിനു ശേഷം പുട്ടുകൾ നന്നായി ആവി കയറ്റി എടുക്കാം. പുട്ട് പൊടി ഇങ്ങനെ ചെയ്യുമ്പോൾ പൊടിഞ്ഞു പോകില്ല. നല്ല സ്വാദിഷ്ഠമായ സോഫ്റ്റ് പുട്ട് ലഭിക്കുകയും ചെയ്യും. Video credit: Grandmother Tips