
ഈ ചെടിയുടെ പേര് പറയാമോ.? ആരും അറിഞ്ഞില്ല ഈ ചെടിക്ക് ഇതിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന്.!! | Chitrapala plant benefits
Chitrapala plant benefits in malayalam : പഴയകാലത്ത് ഉള്ള ആളുകൾക്ക് ഇന്നുള്ളവരെക്കാളും ആരോഗ്യം കൂടുതലായിരുന്നു. അതിനുള്ള പ്രധാന കാരണം അവരുടെ ആഹാര രീതി ആയിരുന്നു. ഇന്നുള്ള അവരെക്കാളും അന്നുള്ളവർ ആഹാരത്തിൽ പച്ചിലയുടെ അംശം കൂടുതലായി ഉപയോഗിച്ചിരുന്നു. അത്തരത്തിൽ ആഹാരത്തിനായി ഉപയോഗിച്ചിരുന്ന ഒരു പച്ചിലയാണ് യൂഫോർബിയ ഹിർട്ട എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചിത്തിരപ്പാല.
വഴി വക്കിലും പറമ്പിലുമൊക്കെ സാധാരണയായി കാണുന്ന ചിത്തിരപ്പാല നിരവധി ഔഷധഗുണമുള്ള ഒരു സസ്യമാണ്. ഒരു പരിധിയിൽ കൂടുതൽ ഇത് ആഹാരം ആക്കിയാൽ ശർദ്ദിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട്. അതുപോലെ തന്നെ ഗർഭിണികൾ ഇത് ഉപയോഗിക്കാൻ പാടില്ല. ശ്വാസംമുട്ടലിനും ആസ്മാ പോലുള്ള രോഗങ്ങൾക്കും അത്യുത്തമമാണ് ചിത്തിരപ്പാല. മുഖത്തുണ്ടാകുന്ന മുഖക്കുരുവിനും
Chitrapala plant benefits

പാലുണ്ണി പോലെ ശരീരത്ത് ഉണ്ടാകുന്ന കുരുക്കൾക്കും ഇത് ഉപയോഗിച്ചിരുന്നു. ചിത്തിരപ്പാലയുടെ തണ്ട് ടിച്ചു മാറ്റുമ്പോൾ അതിൽ നിന്ന് വരുന്ന വെള്ള നിറത്തിലെ ദ്രാവകം മുഖക്കുരുവിലും മറ്റു ശരീരഭാഗങ്ങളിലെ കുരുക്കളിലും തേച്ചാൽ പൂർണ്ണമായ മാറ്റം ലഭിക്കും. ചിത്തിരപ്പാല അരച്ച് തൈരിനൊപ്പം മുഖത്ത് ഫേസ്മസ്ക്ക് അയും ഉപയോഗിക്കാം. സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും ചിത്തിരപ്പാല നല്ലൊരു മരുന്നാണ്.
ചിത്തിരപ്പാലയുടെ ഇല അരച്ച് ചെറിയ നെല്ലിക്ക വലുപ്പത്തിൽ ആക്കി മാറ്റുക. ഇത് മോരിൽ കലക്കി ആഴ്ചയിൽ മൂന്നോ നാലോ വട്ടം കഴിച്ചാൽ വെള്ളപോക്ക് എന്ന അസുഖത്തിന് ഒരു പരിധി വരെ ശമനം ലഭിക്കും. വളരെ കുറച്ചു മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ. ഒരുപാട് കഴിച്ചാൽ അതും ശരീരത്തിൽ ദോഷമാണ്. ശരീരത്തിലുണ്ടാകുന്ന മുറിവിനു ഇത് അത്യുത്തമമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit: common beebee