
ഇനി ഒരു ചിരട്ട പോലും കളയല്ലേ.. അടുക്കളയിൽ ചിരട്ട കൊണ്ടുള്ള സൂത്രങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!
നമ്മുടെ ഒക്കെ വീടുകളിൽ വെറുതെ കളയുന്ന സാധനമാണ് ചിരട്ട. ചിരട്ടകൾ കൊണ്ട് ധാരാളം ഉപയോഗങ്ങൾ ഉണ്ട്. പൊതുവെ നാളികേരം ചിരകി കഴിഞ്ഞാൽ ചിരട്ട വലിച്ചെറിയുകയാണ് നമ്മൾ ഒക്കെ ചെയുന്നത്. എന്നാൽ ചിരട്ട കൊണ്ട് നിരവധി ഉപയോഗങ്ങൾ ഉണ്ട്. ആദ്യം ചിരട്ട കത്തിക്കുക. നന്നായി കത്തിയ ചിരട്ടകൾ എടുത്തു ചെറിയ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലിട്ട് പൊടിച്ചെടുക്കാം. നന്നായി പൊടിക്കാതെ
ചെറിയ തരികളോടെ വേണം പൊടിച്ചടുക്കാൻ. അങ്ങനെ പൊടിച്ച് എടുക്കുമ്പോൾ ചിരട്ടപൊടി ലഭിക്കുക മാത്രമല്ല മിക്സിയുടെ ജാറിനുള്ളിലെ അഴുക്കുകളും നീക്കം ചെയ്യപ്പെടും. ഒരു സ്പൂൺ ചിരട്ട പൊടിയും ഒരു സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പാക്ക് ആക്കി ഇടാം. ഫെയ്സ് വൈറ്റ്നിങ്ങിനുള്ള നല്ലൊരു ഫേസ്പാക്ക് ആണിത്. വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്ന ഈ പാക്ക് എല്ലാവർക്കും ഒരുപോലെ
ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്. മഞ്ഞ നിറമുള്ള പല്ലുകൾക്ക് ചിരട്ട പൊടി ഉപയോഗിച്ച് പല്ല് തേച്ചാൽ നല്ല വെള്ള നിറം ലഭിക്കും. സ്റ്റീൽ പാത്രങ്ങൾ ചാർക്കോൾ പൊടി ഉപയോഗിച്ച് കഴുകുകയാണെങ്കിൽ പാത്രം നന്നായി വെളുക്കുകയും പാത്രത്തിൻ്റെ നിറം വർധിച്ചു പുത്തൻ പോലെ ആകുകയും ചെയ്യും. പാത്രം കഴുകുന്ന സിങ്കിൽ കറ പിടിക്കുക എന്നത് സാധാരണമാണ്. ഇത്തരത്തിൽ പിടിച്ച കറ നീക്കം ചെയ്യുന്നത്
കഠിനാധ്വാനം ഉള്ള പണിയാണ്. കുറച്ചു ചാർക്കോൾ പൊടി ഉണ്ടെങ്കിൽ ഇതും എളുപ്പമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: Nisha’s Magic World