ചിരട്ട ഇല്ലാത്ത വീടുണ്ടോ.? 😳 ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ചിരട്ട കൊണ്ടുള്ള 10 ഉപയോഗങ്ങൾ.!! 😳👌

വീട്ടിൽ ഉപകാരമില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ടിപ്സ് ആണ് നമ്മൾ നോക്കി കൊണ്ടിരുന്നത്. ഇന്നു നമ്മൾ പറയാൻ പോകുന്നത് ചിരട്ട കൊണ്ടുള്ള ടിപ്സ് ആണ്. നമ്മുടെ വീട്ടിലൊക്കെ കറണ്ട് പോകുമ്പോൾ മെഴുകുതിരി കത്തിക്കുന്നത് സാധാരണമാണ്. മെഴുകുതിരി ഉരുകി വീണു തറയും ടേബിളും ഒക്കെ പാടുകൾ വരാറുണ്ട് ഇത്തരത്തിൽ പാട് ആവാതിരിക്കാനുള്ള ഒരു ടിപ്പ് ആണ് ആദ്യം പറയുന്നത്. ചിരട്ട കൊണ്ട് ഒരു മെഴുകുതിരി

സ്റ്റാൻഡ് ആണ് നമ്മൾ ആദ്യം ഉണ്ടാക്കുന്നത്. ഉപയോഗശൂന്യമായ ഒരു ചെറിയ ചിരട്ട എടുക്കുക ചിരട്ട നേരെ ഇരിക്കാനായി നമ്മൾ ഉപയോഗിച്ചു കഴിഞ്ഞ പേസ്റ്റിൻ്റെ വീതിയുള്ള അടപ്പ് എടുത്തു ചിരട്ടയുടെ അടി ഭാഗത്തായി ഒട്ടിച്ചു ചേർക്കാം. എന്നിട്ട് ചിരട്ട നന്നായിരുന്നു പെയിന്റ് ചെയ്ത് ഭംഗിയാക്കിയ ശേഷം അകത്ത് മെഴുതിരി കുറ്റി ഒട്ടിച്ചുച്ചേർക്കാം. അതുപോലെ തന്നെ ചന്ദനത്തിരികൾ കത്തിച്ചു വെക്കാനും ചിരട്ട ഉപയോഗിക്കാം.

ചന്ദനത്തിരി കത്തിച്ചു വെക്കുമ്പോൾ ചിരട്ടയകത്ത് കുറച്ചു മണലോ അല്ലെകിൽ തെർമോകൊളോ നിറക്കാം. അടിഭാഗത്ത് കണ്ണുള്ള ചിരട്ടയെ നമുക്ക് ഫണലായ് ഉപയോഗിക്കാം. ചിരട്ടയുടെ കണ്ണിൽ ഒരെണ്ണം നന്നായി പൊട്ടിച്ചു മാറ്റുക നല്ലൊരു ഹോൾ ആയി കിട്ടും. ഹോൾ ഉള്ള ഭാഗം നമുക്ക് പാത്രത്തിന് മുകളിൽ വച്ചശേഷം സാധനങ്ങൾ ഒഴിച്ച് കൊടുത്താൽ ഹോളിലൂടെ പുറത്തേക്ക് ഒട്ടും തന്നെ പോകാതെ അകത്തേക്ക് വീഴും.

അതുപോലെ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന മല്ലിയിലയും പുതിനയും അരിപ്പ പാത്രത്തിൽ വെച്ച് കഴുകുന്നതിന് പകരം ഹോൾ ഉള്ള ചരട്ടയിൽ വെച്ച് കഴുകാം. ബാക്കി വരുന്ന ടിപ്പുകൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഇതല്ലാതെ വേറെ ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: PRARTHANA’S WORLD

Rate this post