പന്ത്രണ്ടാം വയസിൽ തയ്യൽക്കാരനായി തുടക്കം!! ഇന്ന് മലയാള സിനിമയിലെ ഒഴിച്ച് കൂടാനാകാത്ത അതുല്യ പ്രതിഭ!! | Childhood photo malayalam actor
മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുവാൻ എല്ലാവർക്കും വളരെ ഇഷ്ട്ടമാണ്. കൂടുതലും യുവതലമുറയിലെ അഭിനേതാക്കളുടെ ചെറുപ്പകാലത്തെ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. എന്നാൽ നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായി നിറഞ്ഞ് നിൽക്കുന്ന ഒരു നടന്റെ യൗവ്വനകാലത്തെ ചിത്രമാണ് ഇത്.
അറന്നൂറോളം മലയാളസിനിമകളിൽ വേഷമിട്ട ഈ പ്രതിഭയുടെ എത്ര പഴയകാലത്തെ മുഖം ആണെങ്കിലും കൂടി ഇപ്പോഴത്തെ മുഖവുമായി നല്ല സാദൃശ്യം ഉള്ളത് തന്നെയാണ്. അതുകൊണ്ടുതന്നെ ഈ നടൻ ആരാണെന്ന് മലയാള സിനിമ ആരാധകരോട് ചോദിക്കുന്നതിൽ കാര്യമില്ല. എന്നിരുന്നാലും ഇദ്ദേഹത്തിന്റെ ഈ പഴയകാല ചിത്രം മലയാള സിനിമ പ്രേക്ഷകരെ 1990കളിലെ സിനിമകളിലേക്ക് കൊണ്ടുപോകും.
നർമം നിറഞ്ഞ കഥാപാത്രങ്ങൾ ആണ് പഴയകാല ചിത്രങ്ങളിൽ ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ ഇദ്ദേഹം വളരെ സീരിയസ് ആയ വേഷങ്ങൾ ആണ് ചെയ്യുന്നത്. സിനിമ മേഖലയിൽ കോസ്റ്റ്യും ഡിസൈനർ ആയി കൂടി ജോലി ചെയ്യുന്ന വ്യക്തിയാണ് ഇന്ദ്രൻസ്. 1980-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്താണ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.
4 പതിറ്റാണ്ടുകൾക്ക് ഇപ്പുറവും താരം സജീവമായി അഭിനയ ജീവിതം തുടരുന്നു. കുറച്ച് വൈകിയാണെങ്കിൽ കൂടി ഇപ്പോൾ നായക കഥാപാത്രങ്ങൾ ചെയ്തും ഇന്ദ്രൻസ് ആരാധകരുടെ കൈയ്യടി നേടുന്നു. 2018-ൽ ‘ആളൊരുക്കം’ എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും ഇപ്പോൾ ഹോം എന്ന സിനിമയിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരിക്കുകയാണ്. Childhood photo malayalam actor
Read more