അടിപൊളി രുചിയിൽ ഒരു പുത്തൻ പലഹാരം! ഈ കിടുകാച്ചി റെസിപ്പി എന്തായാലും നിങ്ങൾക്ക് ഇഷ്ടപെടും!

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് അതിലേക്ക് 2 കപ്പ് പുട്ടുപൊടി, 1/2 കപ്പ് തേങ്ങ ചിരകിയത്, 1/2 tsp പെരിഞ്ജീരകം, 3 ചുവന്നുള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തുവെച്ചു അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

പിന്നീട് ഇതിലേക്ക് 4 അല്ലി വെളുത്തുള്ളി, വലിയ കഷ്ണം ഇഞ്ചി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് ഇളക്കുക. അതിനുശേഷം ഇതിലേക്ക് 1 വലിയ സവാള അരിഞ്ഞത്, 5 പച്ചമുളക് അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. അടുത്തതായി ഇതിലേക്ക് 1/2 tsp മഞ്ഞൾപൊടി, 1 tsp കുരുമുളക്പൊടി, 1/2 tsp ഗരംമസാലപ്പൊടി എന്നിവ ചേർത്ത് 1 മിനിറ്റ് ഒന്ന് വഴറ്റുക.

പിന്നീട് ഇതിലേക്ക് 100 gm ചിക്കൻ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ചിക്കന് പകരം നമുക്ക് പുഴുങ്ങിയ മുട്ട, മീൻ അല്ലെങ്കിൽ പച്ചക്കറികൾ ചേർക്കാവുന്നതാണ്. ഇനി ഇത് 2 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇതിലേക്ക് 2 tsp ഉണക്കമുളക് ചതച്ചത് ചേർത്ത് നന്നായി ഇളക്കുക. അൽപം മല്ലിയില കൂടി ചേർത്ത് യോജിപ്പിച്ച്

അടുപ്പിൽ നിന്നും നമുക്കിത് ഇറക്കി വെക്കാവുന്നതാണ്. അടുത്തായി ഒരു സ്റ്റീമറിൽ വെള്ളം ചൂടാക്കുക. ഒരു പ്ലേറ്റിൽ ഓയിൽ തടവിയ ശേഷം വാഴയില അതിൽ വെച്ചുകൊടുത്ത് സ്റ്റീമറിൽ ഇറക്കിവെച്ച് ഒന്ന് ചൂടാക്കുക. എങ്ങിനെയാണ് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: sruthis kitchen