ചെറുപഴം വാങ്ങുമ്പോൾ ഇനി ഇങ്ങനെ ചെയ്യാൻ മറക്കല്ലേ! ഇതുപോലുള്ള സൂത്രങ്ങൾ അറിഞ്ഞില്ലെങ്കിൽ അത് നഷ്‌ടം തന്നെ.!!

കുറെ നാളുകൾ ഉപയോഗിക്കാതെ വെക്കുമ്പോൾ ഇഡ്ഡലിത്തട്ടിൽ പാട് വീഴുന്നതും, എണ്ണയ്ക്ക് കനച്ച മണം വരുന്നതുമൊക്കെ സാധാരണയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഒക്കെ എങ്ങനെ ഒഴിവാക്കാം. നമ്മുടെ വീടുകളിൽ അലുവ വാങ്ങി വെക്കുന്നത് സാധാരണയാണ്. ആദ്യം കുറച്ച് കഴിച്ചതിനു ശേഷം ബാക്കി എടുത്ത് ഫ്രിഡ്ജിൽ വെക്കും.

കഴിക്കാൻ എടുക്കുമ്പോൾ അലുവയ്ക്ക് കുറച്ചു കട്ടിയുള്ള പോലെ ആയി തോന്നാറില്ലേ.? ഇത് ഇല്ലാതാക്കാൻ അലുവ ഉപയോഗിക്കുന്നതിനു തൊട്ടുമുൻപ് ഇഡ്ഡലിയുടെ തട്ടിൽ വെച്ച് ചെറുതായി ആവി കയറ്റുക. ആവി കയറുമ്പോൾ അലുവ പഴയതു പോലെ തന്നെ മാർദ്ദവമുള്ളതായി മാറും. വീടുകളിൽ വാങ്ങി വയ്ക്കുന്ന എണ്ണയിൽ കുറച്ചുനാൾ കഴിയുമ്പോൾ കനച്ച മണം വരാറുണ്ട്.

ഇത്തരം മണം വരാതിരിക്കാൻ എണ്ണയിൽ ഉണങ്ങിയ കുരുമുളക് ഇട്ടു വയ്ക്കാം. നന്നായി ഉണങ്ങിയ കുരുമുളക് ആയിരിക്കണം ഇട്ടു വയ്‌ക്കേണ്ടത്. ഇങ്ങനെ സൂക്ഷിച്ചാൽ എത്രനാൾ കഴിഞ്ഞാലും എണ്ണയിൽ മണം വരില്ല. ഇഡ്ഡലി പാത്രം ഒക്കെ കുറച്ചുനാൾ ഉപയോഗിക്കാതിരിക്കുമ്പോൾ ഇഡലി പാത്രത്തിനുള്ളിൽ ചെറിയ ചെറിയ പാടുകൾ വീഴുന്നത് സാധാരണയാണ്.

ഇത്തരത്തിൽ വീഴുന്ന പാടുകൾ കറ ആയി മാറാറുണ്ട്. ഇത് ഉണ്ടാവാതിരിക്കാൻ പാത്രം എടുത്ത് വൈകുന്നേരം മുൻപായി അതിനകത്ത് കുറച്ച് എണ്ണ തടവിയ ശേഷം ഒരു കവറിലാക്കി എടുത്ത് സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര നാൾ കഴിഞ്ഞാലും പാത്രത്തിനുള്ളിൽ പാടുകളോ കറയോ ഉണ്ടാവില്ല. Video credit: PRARTHANA’S WORLD