ചെറുപയർ വീട്ടിൽ വെറുതെ ഇരിപ്പുണ്ടോ.? എങ്കിൽ ഈ ട്രിക് ഒന്ന് ചെയ്‌തുനോക്കിയേ.. അടിപൊളിയാണേ!

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് ചെറുപയർ. ചെറുപയറിൽ ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് അറിയാം. ചെറുപയർ കറി, തോരൻ, മുളപ്പിച്ച പയർ അങ്ങിനെ പല വിഭവങ്ങളും നിങ്ങൾ കഴിച്ചു കാണും. എന്നും ചെറുപയർ കൊണ്ട് ഉപ്പേരിയും മറ്റും ഉണ്ടാക്കി മടുത്തവരായിരിക്കും പൊതുവെ ഉള്ളവർ.

ഇന്ന് നമ്മൾ ഈ ചെറുപയർ കൊണ്ട് ഒരു അടിപൊളി റെസിപ്പീയാണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി 1 ഗ്ലാസ് ചെറുപയർ 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുക്കുക. അടുത്തതായി കുതിർത്ത ചെറു പയറിന്റെ വെള്ളമെല്ലാം കളഞ്ഞ് ഒരു തുണിയിൽ വെള്ളനനവ് പോകാൻ വെക്കുക. അടുത്തതായി ഒരു ബൗളിലേക്ക് 1 കപ്പ് പുട്ടുപൊടി, 1/2 കപ്പ് കടലപ്പൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

എന്നിട്ട് അല്പം വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. പിന്നീട് ഇത് ഒരു സേവനാഴിയിൽ നിറച്ചു വെക്കുക. അടുത്തതായി ഒരു ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് സേവനാഴിയിലൂടെ മാവ് അതിലേക്ക് നൂൽ നൂൽ പോലെ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ചൂടായ എണ്ണയിലേക്ക് ചെറുപയറും ഫ്രൈ ചെയ്തെടുക്കുക.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : E&E Creations