വായിൽ കപ്പലോടും ചെറുപയർ പരിപ്പ് പായസം.. അസാധ്യ രുചിയിൽ ഒരു ചെറുപയർ പരിപ്പ് പായസം.!! | Cherupayar Parippu Payasam Recipe

പായസം ഇഷ്ടമില്ലാത്തവരായി ആരാണുള്ളതല്ലേ. ചെറുപയർ പരിപ്പും കുറച്ചു ശർക്കരയും ഉണ്ടെങ്കിൽ ഇനിയൊരടിപൊളി പായസമുണ്ടാക്കാം. ആദ്യമായിട്ട് നമ്മുടെ ചെറുപയർ പരിപ്പ് ഒരു നാല് മിനിറ്റ് മീഡിയം ഫ്ളെമിൽ ഇട്ട് കറുമുറാ വറുത്തെടുക്കണം. ചൂടാറിയ ശേഷം നമ്മുടെ പരിപ്പിനെ കഴുകിയൊന്ന് വൃത്തിയാക്കിയെടുക്കാം.

  1. ചെറുപയർ പരിപ്പ് -2 കപ്പ്
  2. ശർക്കര ചീകിയത് -2 കപ്പ്
  3. തേങ്ങാപ്പാൽ -1.5 കപ്പ്
  4. ചുക്ക്, ഏലക്ക ചെറിയ ജീരകം എന്നിവ പൊടിച്ചത്
  5. ഉപ്പ് -ഒരു നുള്ള്
  6. നെയ്യ് -2 ടേബിൾ സ്പൂൺ
  7. തേങ്ങ നുറുക്കിയത്
  8. അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
Cherupayar Parippu Payasam

ശേഷം ഒരു ആറു കപ്പ് വെള്ളമൊഴിച്ചു പ്രഷർ കുക്കറിൽ വെച്ചൊരു 4 വിസിൽ വരുത്തുക. ആദ്യത്തെ വിസിൽ ഹൈ ഫ്ളെമിൽ തന്നെ ആയിക്കോട്ടെട്ടോ. പരിപ്പിന്റെ മൂന്നിരട്ടി വെള്ളമാണ് എടുക്കേണ്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കണേ. വിസിലൊക്കെ വന്ന് കുക്കർ ഓഫാക്കിയ ശേഷം നമുക്ക് ചീകി വെച്ച ശർക്കര അല്പം വെള്ളം ചേർത്ത് നന്നായി ഉരുക്കിയെടുക്കാം.

അപ്പോഴേക്കും ആവിയൊക്കെ പോയിക്കഴിഞ്ഞ് കുക്കർ തുറന്ന് നന്നായി വെന്തുകുഴഞ്ഞ ചെറുപയർ പരിപ്പെടുത്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റി വീണ്ടും ഗ്യാസ് ഓൺ ചെയ്യുക. അതിലേക്ക് നേരത്തെ ഉരുക്കിവെച്ച ശർക്കര പാനി ചേർത്ത് നന്നായി ഇളക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credit : Ayesha’s Kitchen