ചെറിയ ഉള്ളി പുട്ട് കുറ്റിയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഇത്രയും കാലം അറിയാതെ പോയല്ലോ!

നമ്മുടെ ജീവിതത്തിൽ ഉപേക്ഷിക്കാൻ പറ്റാത്ത പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഉള്ളി. ശരീരം പുഷ്ടിപ്പെടാനും മുടി നന്നായി വളരാൻ ഒക്കെ ഉള്ളി അത്യാവശ്യ ഘടകം തന്നെയാണ്. അത്തരത്തിലുള്ള ഉള്ളിയുടെ അറിയാതെ പോയ ചില ടിപ്പുകളാണ് ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഉള്ളി പൊളിച്ചു കഴിയുമ്പോൾ ഉള്ളിയുടെ തൊലി നമ്മൾ കളയുകയാണ് പതിവ്. ചിലർ ഇത് ചെടിക്കു വളമായി ഇടാറുണ്ട്.

എന്നാൽ നമ്മൾ വെറുതെ കളയുന്ന ഉള്ളിത്തൊലി കാൽ വേദന, കൈ വേദന തുടങ്ങിയ വേദനയ്ക്ക് പരിഹാരം ആണെന്നുള്ള കാര്യം പലർക്കും അറിയില്ല. ഉള്ളി പൊളിച്ചു കഴിയുമ്പോൾ കിട്ടുന്ന തൊലി എടുത്ത് വച്ചതിനു ശേഷം വെയിലത്ത് വെച്ച് നന്നായി ചൂടാക്കുക. ചൂടാക്കിയ തൊലി ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടിയതിനു ശേഷം ഒരു ഫ്രൈ പാൻ ചൂടാക്കി അതിന്റെ മുകളിൽ വച്ച് ചൂടാക്കുക.

നന്നായി ചൂടായ ഉള്ളിത്തൊലി കിഴി വേദനയുള്ള ഭാഗത്ത് വെച്ച് ചൂട് പിടിക്കുന്നത് ഒരു പരിധിവരെ വേദന കുറയ്ക്കാൻ സഹായിക്കും. ദിവസവും ഇങ്ങനെ ചെയ്യുന്നത് വേദന ഇല്ലാതാക്കാൻ സഹായിക്കും. ഉള്ളിയുടെ തൊലി പെട്ടെന്ന് നീക്കം ചെയ്യാൻ ആവശ്യമുള്ള ഉള്ളി ഒരു പാത്രത്തിലേക്ക് എടുത്തതിനു ശേഷം ഇളം ചൂടുവെള്ളം അതിലേക്ക് ഒഴിച്ച് വെക്കാം.

ഒരു അഞ്ചു മിനിറ്റ് ശേഷം എടുക്കുമ്പോൾ അതിൻ്റെ തൊലി പെട്ടെന്ന് പൊളിഞ്ഞു കിട്ടും. പൊളിഞ്ഞു കിട്ടുന്ന ഉള്ളിത്തൊലി അതേ വെള്ളത്തിൽ തന്നെ പിറ്റേ ദിവസം വരെ ഇട്ടുവയ്ക്കുക. ശേഷം കുറച്ച് പച്ച വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ചതിനു ശേഷം ചെടിക്ക് വളമായി ഉപയോഗിക്കാം. Video credit: PRARTHANA’S WORLD