1 മിനിറ്റിൽ സോഫ്റ്റ് ചപ്പാത്തിയോ?! കുഴക്കേണ്ട, കൈ നനക്കേണ്ട.. ഇതിലും എളുപ്പം സ്വപ്നങ്ങളിൽ മാത്രം.!! | Chapatti Making without kneading the dough Malayalam

Chapatti Making without kneading the dough Malayalam : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇന്ന് ഒഴിച്ചു കൂടാനാവാത്ത ഒരു ഭക്ഷണ വിഭവമായി ചപ്പാത്തി മാറിയിരിക്കുന്നു. പ്രത്യേകിച്ച് ഷുഗർ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ളവരെല്ലാം കൂടുതലായും ചപ്പാത്തി മാത്രമാണ് ഭക്ഷണമായി കഴിക്കുന്നത്. എന്നാൽ അതിനായി മാവ് കുഴച്ചെടുക്കുന്നതാണ് തലവേദന ഉള്ള കാര്യം. എന്നാൽ കൈ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ എങ്ങനെ ചപ്പാത്തി മാവ് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക.ശേഷം അരക്കപ്പ് വെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പു കൂടി ചേർത്ത് ആ വെള്ളം കൂടി മാവിലേക്ക് ഒഴിച്ചു കൊടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മാവ് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ശേഷം മിക്സി ഓൺ ചെയ്തു പൾസ് മോഡിൽ രണ്ടു മുതൽ 4 തവണ കറക്കി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ മാവ് കറക്റ്റ് പരിവത്തിലായി ലഭിക്കുന്നതാണ്.

ശേഷം ഈ മാവ് 10 മിനിറ്റ് സെറ്റ് ആവാനായി ആവശ്യമെങ്കിൽ വയ്ക്കാവുന്നതാണ്. അതിനു മുകളിൽ അല്പം എണ്ണ കൂടി വേണമെങ്കിൽ തടവി കൊടുക്കാം. അതിന് ശേഷം 4 വലിയ ഉണ്ടകളാക്കി മാവ് വയ്ക്കുക.പിന്നീട് ഓരോ ഉണ്ടകളായി എടുത്ത് പരത്തി ആവശ്യമെങ്കിൽ അല്പം എണ്ണ കൂടി തടവി ചപ്പാത്തി ചുട്ടെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കിയെടുക്കാം.

ശേഷം മാവ് കുഴച്ചെടുത്ത ജാർ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ജാറിൽ അല്പം വെള്ളമൊഴിച്ച് അഞ്ചു മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ഇത് മിക്സിയിൽ വച്ച് ഒന്ന് കറക്കി എടുത്താൽ ജാർ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനും സാധിക്കും. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മിക്സിയുടെ ജാറിന് വലിയ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകില്ല. മാത്രമല്ല എളുപ്പത്തിൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കാനും സാധിക്കും.Video Credit : Dians kannur kitchen

4.5/5 - (2 votes)