ചക്കകുരു എങ്ങനെ മാസങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാം.? ഇനി ഈ വിദ്യ ചെയ്തു നോക്കൂ.. ഇത് നിങ്ങളെ അത്ഭുതപെടുത്തും.!!

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ചക്കകുരു എങ്ങനെ മാസങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാം എന്നതിനെ കുറിച്ചാണ്. ചക്കക്കുരു നമുക്ക് എപ്പോഴും കിട്ടുന്ന ഒരു സാധനമല്ലാത്തതു കൊണ്ട് ഇങ്ങനെ ചെയ്‌തു വെച്ചാൽ നമുക്ക് ചക്കക്കുരു കിട്ടാത്ത സമയത്തും ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. ഇവിടെ നമ്മൾ 1 1/2 കിലോ ചക്കക്കുരുവാണ് ഇതിനു വേണ്ടി എടുത്തിരിക്കുന്നത്.

ആദ്യം ചക്കക്കുരു വെള്ളത്തിലിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഇത് കുക്കറിലേക്ക് മാറ്റുക. 1 കപ്പ് വെള്ളം അതിലേക്ക് ഒഴിക്കുക. പിന്നീട് അതിലേക്ക് 1/2 tsp ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് ഇത് പകുതി വേവിച്ചെടുക്കുക. 2 വിസിൽ ഒക്കെ വന്നുകഴിഞ്ഞാൽ ഓഫ് ചെയ്യാവുന്നതാണ്. ചൂടാറിയ ശേഷം ചക്കക്കുരു

സിപ് ലോക്കിലോ അല്ലെങ്കിൽ ബോക്സിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. വിദേശത്ത് പോകുന്നവർക്കും ഈ രീതിയിൽ ചെയ്‌ത്‌ കൊണ്ട് പോകാവുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Recipe Diary