ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം.. ചക്ക ഇനി സിമ്പിൾ ആയി കട്ട് ചെയ്യാം.!!

ചക്കയുടെ സീസണായാൽ പിന്നെ എല്ലാവരും വീടുകളിൽ പല തരത്തിലുള്ള ചക്ക വിഭവങ്ങൾ ആയിരിക്കും. എന്നാൽ ഈ ചക്ക മുറിക്കുക എന്നുള്ളത് വളരെ പ്രയാസ കരമായ ഒരു കാര്യമാണ്. ചക്ക വാങ്ങുമ്പോൾ ആണേലും ചക്ക വെട്ടുക ആണെങ്കിലും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ചക്ക നല്ലതാണോ എന്ന് ചെറിയ കഷണം ചൂഴ്ന്നു നോക്കി ഇരിക്കണം.

വരിക്കച്ചക്ക ആണെങ്കിൽ നല്ല കട്ടി ഉണ്ടായിരിക്കുകയും കൂഴച്ചക്ക ആണെങ്കിൽ കുഴഞ്ഞു കുഴഞ്ഞിരിക്കുകയും ചെയ്യും. വളരെ സിമ്പിൾ ആയിട്ട് കയ്യിൽ ഒന്നും അധികം കറയാകാതെ എങ്ങനെ ചക്ക വെട്ടി മുറിച്ചെടുക്കാം എന്ന് നോക്കാം. ചക്ക പാകമായോ എന്ന് നോക്കുന്നത് അതിന്റെ മുള്ളിന് മൂർച്ച നോക്കി യിട്ടാണ്. പരന്ന മുള്ളു കൂടിയ ചക്ക ആയിരിക്കണം

എപ്പോഴും എടുക്കുവാൻ ആയിട്ട്. കൂടാതെ ചക്ക മുറിക്കുന്നതിന് മുമ്പ് ആയിട്ട് കൈകളിൽ കുറച്ചു ഓയിൽ പുരട്ടുന്നത് ചക്കയുടെ കറയൊന്നും പറ്റി പിടിക്കുന്നത് തടയും. കൂടാതെ ചക്ക മുറിക്കുമ്പോൾ എപ്പോഴും നല്ല മൂർച്ചയുള്ള കത്തി ഉപയോഗിക്കുവാനും കത്തിയുടെ രണ്ടു സൈഡിലും ഓയിൽ പുരട്ടി കൊടുക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം.

ചക്ക വെട്ടുവാൻ ആയി പലസ്ഥലങ്ങളിലും പല രീതിയാണ് ഉപയോഗിക്കുന്നത്. ചക്ക വെട്ടുമ്പോൾ ചക്ക ഒരു ചാക്കിനു മുകളിലോ അല്ലെങ്കിൽ പേപ്പർ മുകളിലോ വെച്ചിട്ട് മുറിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്. ചക്ക ഏതുരീതിയിൽ മുറിക്കണം എന്നുമുള്ള വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണൂ. Video Credits : E&E Creations