ചക്ക ഉണക്കാതെ എങ്ങനെ വർഷങ്ങളോളം സൂക്ഷിക്കാം.. ഇങ്ങനെ ചെയ്താൽ ഇനി എക്കാലവും ചക്ക കഴിക്കാം.!! | How to keep Jack fruit for many years
മലയാളികളുടെ ഒരു ഇഷ്ട വിഭവം ആണല്ലോ ചക്ക. ലോക്ക്ഡൗൺ കാലങ്ങളിൽ ഏവർക്കും ചക്ക യായിരുന്നു കൂട്ട്. ചക്ക കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കി നാം കഴിച്ചുകൂട്ടി. ചക്ക എങ്ങനെ വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചു വെക്കാം എന്നതിനെക്കുറിച്ച് ഒരു ടിപ്പ് നോക്കാം. ഇങ്ങനെ ചെയ്തു വെച്ചാൽ ഒരു സീസണൽ
വൃക്ഷമായ ചക്ക ലഭ്യമല്ലാത്ത സമയത്തും നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി ചക്കയുടെ ചകിണി യും കുരുവും മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം സാധാരണരീതിയിൽ ചക്ക അരിഞ്ഞ് എടുക്കുന്നത് പോലെ അരിഞ്ഞെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി എടുക്കുക. നമുക്ക് സൂക്ഷിക്കാനായി ആവശ്യമുള്ള
അത്രയും ചക്ക അരിഞ്ഞെടുത്ത അതിനുശേഷം മറ്റൊരു പാത്രത്തിൽ ആവിക്കു വേണ്ടി വെള്ളം വെച്ച വെള്ളം തിളച്ചതിനുശേഷം തട്ടു വെച്ച് അതിൽ ചക്കയിട്ടു മൂടി വെച്ച് ആവി കയറ്റി എടുക്കുക. കുറച്ച് സമയം കഴിയുമ്പോൾ ചക്ക വെന്ദു വരുന്നതായി കാണാം അതിനുശേഷം ഇവ വേറൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക. നല്ലപോലെ ചൂടാറിയതിനു ശേഷം ചെറിയ സിബ് ലോക്ക് കളിൽ
ആക്കിയിട്ട് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. പല രീതികളിലും ചക്ക സൂക്ഷിച്ചുവയ്ക്കാം എങ്കിലും ഈ രീതിയിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ രുചിക്ക് ഒരു മാറ്റവും സംഭവിക്കാതെ കാലങ്ങളോളം സൂക്ഷിച്ചു വെക്കുന്നതാണ്. എല്ലാവരും ഈ രീതി ഇനി മുതൽ ട്രൈ ചെയ്യുമല്ലോ. Video Credits : Recipe Diary