ചക്ക ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാം.. ഇങ്ങനെ ചെയ്‌താൽ ചക്ക കിട്ടാത്ത സമയത്തും ചക്ക കഴിക്കാം.!!

പെട്ടെന്ന് ചക്ക കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും. പലരും ചക്ക ഉണക്കി വർഷങ്ങളോളം സൂക്ഷിച്ചു വെക്കാറുണ്ട്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ചക്ക ഉണക്കാതെ എങ്ങനെ വർഷങ്ങളോളം സൂക്ഷിക്കാം എന്നതിനെ കുറിച്ചാണ്. ഈ രീതിയിൽ ചെയ്‌താൽ ചക്ക കിട്ടാത്ത സമയത്തും നമുക്ക് ഈ ചക്ക കഴിക്കാം.

അതിനായി ആദ്യം ചക്ക ചകിണിയും കുരുവും മാറ്റിയെടുക്കുക. എന്നിട്ട് സാധാരണപോലെ ചക്ക അരിഞ്ഞെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഒരു ഇഡലി പാത്രത്തിൽ ചക്ക അറിഞ്ഞത് വെച്ചശേഷം നല്ലപോലെ ആവി കൊള്ളിക്കുക. ചക്ക വെന്തു കഴിഞ്ഞാൽ വേറെ പാത്രത്തിലേക്ക് മാറ്റുക.

ചക്ക ചൂടാറിയ ശേഷം നമുക്ക് zip lock കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. പല രീതിയിലും ചക്ക സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിലും ഈ രീതിയിൽ ചെയ്യുമ്പോഴാണ് രുചി നഷ്ടപ്പെടാതെ കാലത്തോളം ചക്ക സൂക്ഷിക്കാൻ പറ്റുന്നത്. വിദേശത്തേക്ക് കൊടുത്തയക്കാൻ ഇങ്ങനെ ചെയ്താൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍

വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Video credit: Recipe Diary