ക്രിസ്സ് അടിച്ചുപൊളിച്ച് മലയാളത്തിലെ താരസുന്ദരികൾ!! ചുവപ്പിൽ തിളങ്ങിയ നായികാസൗന്ദര്യം ആസ്വദിച്ച് ആരാധകരും.!! | Celebrity’s Christmas | Celebrity’s Christmas Celebration | Celebrity’s Christmas photoshoot

താരങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുടെയും ആഘോഷങ്ങളുടെയും ഭാഗമാവുകയാണ് മലയാളത്തിലെ താരസുന്ദരികൾ. യുവതാരനിരയിലുള്ള പല നടിമാരും വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റുമായി ആരാധകമനം കവരുന്നുണ്ട്.

ചുവപ്പിന്റെ ശോഭ വിതറിയെത്തിയ നായികമാർക്കെല്ലാം മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്. പലരും അവരുടെ ഇൻസ്റ്റാഗ്രാം പേജിലും മറ്റുമൊക്കെയായി ക്രിസ്മസ് വേഷത്തിലും അല്ലാതെയും വ്യത്യസ്തമായ ഫോട്ടോകളാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമാതാരങ്ങൾക്കൊപ്പം ടെലിവിഷനിലെ മിന്നും താരങ്ങളും വേറിട്ട ഫോട്ടോഷൂട്ട്

ചിത്രങ്ങളുമായെത്തിയിട്ടുണ്ട്. മിനിസ്‌ക്രീനിലെ ടോപ്പ് അവതാരകരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ നേടിയെടുത്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. സ്വന്തമായി യൂടൂബ് ചാനലുള്ള താരങ്ങൾ ക്രിസ്മസ് സ്പെഷ്യൽ വീഡിയോകൾ പങ്കുവെച്ചാണ് ആഘോഷത്തിന്റെ ഭാഗമാവുന്നത്. നടിമാരുടെ സോഷ്യൽ മീഡിയ പേജുകളെല്ലാം ക്രിസ്മസ് ചിത്രങ്ങൾ കൊണ്ട്

നിറഞ്ഞതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. പുൽക്കൂടൊരുക്കുന്നത് മുതൽ ക്രിസ്മസ് യാത്രകൾ വരെ നീളുന്ന വേറിട്ട ചിത്രങ്ങൾ നടിമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാസെറ്റിലെ ക്രിസ്മസ് ആഘോഷങ്ങളും സഹതാരങ്ങൾക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷനിമിഷങ്ങളുമൊക്കെ താരങ്ങൾ പങ്കുവെച്ചതോടെ ഇത്തവണ ക്രിസ്മസ് മധുരം കൂടുകയാണ്. താരങ്ങൾ പങ്കുവെക്കുന്ന

ക്രിസ്മസ് ചിത്രങ്ങൾക്കെല്ലാം താഴെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പലതും ആരാധകർ അവരുടെ പ്രിയതാരങ്ങൾക്ക് നേരുന്ന ക്രിസ്മസ് ആശംസകളാണ്. ക്രിസ്മസ് വേഷത്തിൽ മലയാളി നായികമാരുടെ സൗന്ദര്യം ഇരട്ടിയാവുന്നു എന്നാണ് സോഷ്യൽ മീഡിയ ആരാധകരുടെ പക്ഷം. ചുവപ്പ് പെൺസൗന്ദര്യം ഉയർത്തുമ്പോൾ വെളുപ്പ്

ആകർഷണത്തിലേക്കാണ് വിരൽ ചൂണ്ടുക. ചില താരങ്ങളാകട്ടെ സാന്റയായി മാറിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. എന്താണെങ്കിലും ഇത്തവണത്തെ ക്രിസ്മസ് മലയാളത്തിലെ പെൺതാരങ്ങൾ കൊണ്ടുപോയി എന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.