ഇതാണ് കാറ്ററിങ് കാരുടെ പാലപ്പത്തിന്റെ രഹസ്യം! പൂവു പോലെ സോഫ്റ്റ്‌ ആയ പാലപ്പം തയ്യാറാക്കാം.!! | Catering Palappam Recipe

Catering Palappam Recipe Malayalam : ഒരു തരി പോലും മായം ചേർക്കാത്ത നല്ല സോഫ്റ്റ് ആയ പാലപ്പം എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഈ അപ്പം തയ്യാറാക്കാനായി ഈസ്റ്റ്, സോഡാപ്പൊടി ഒന്നും ചേർക്കേണ്ട കാര്യമില്ല എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. അപ്പത്തിന് ആവശ്യമായ മാവ് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം

നല്ലതുപോലെ കഴുകി കുറച്ചു വെള്ളമൊഴിച്ച് കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും കുതിരാൻ വയ്ക്കണം. ശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കണം. മിക്സിയുടെ ജാറിലേക്ക് പച്ചരി ഇട്ടുകൊടുക്കുമ്പോൾ ഒപ്പംതന്നെ അരക്കപ്പ് അവിൽ നനച്ചത് ഒരു സ്പൂൺ ജീരകവും അരക്കപ്പ് തേങ്ങാപ്പാലും കൂടി ചേർത്ത് കൊടുക്കണം. നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

Palappam

അതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ഈസ്റ്റ് ചേർക്കുന്നതിനു പകരം നമ്മൾ ഒരു കപ്പ് തേങ്ങാവെള്ളം ഒരു ബൗളിലേക്ക് ഒഴിച്ചതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അത് അപ്പത്തിന് മാവിലേക്ക് ചേർത്ത് മിക്സ് ചെയ്യുക ആണ് ചെയ്യേണ്ടത്. ഇപ്പോൾ നല്ല പരുവത്തിൽ നല്ല കട്ടിയിൽ മാവ് സെറ്റായി വന്നിട്ടുള്ളത് കാണാം.

ആവശ്യത്തിന് പഞ്ചസാരയും ഉപ്പും കൂടി ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കണം. മാവിന് നല്ല സോഫ്റ്റ് കിട്ടുവാനായി ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്യുക. ഒരു അഞ്ചു മണിക്കൂർ നേരത്തേക്ക് മാവ് പൊങ്ങാൻ ആയി മാറ്റി വയ്ക്കേണ്ടതാണ്. പാലപ്പം തയ്യാറാക്കുന്നതിന് കുറിച്ചുള്ള വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണാം. Video Credit : Anithas Tastycorner

5/5 - (1 vote)