ഒരു അടിപൊളി നാലുമണി പലഹാരം … ഇഡലി പാത്രത്തിൽ ക്യാരറ്റ് ഇട്ടു ഇതുപോലെ ചെയ്തു നോക്കൂ

വായിലിട്ടാൽ പഞ്ഞി പോലെ അണിഞ്ഞു പോകുന്ന തരത്തിൽ ക്യാരറ്റ് ഉപയോഗിച്ച് ആവിയിൽ  വേവിച്ചെടുക്കുന്ന ഒരു കിടിലൻ പലഹാരം ആണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. ഉണ്ടാക്കാനായി ഒരു കപ്പ് ആദ്യം ക്യാരറ്റ് നന്നായി തൊലി കളഞ്ഞു വൃത്തിയായി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് എടുക്കുക.  ഇത് പ്രഷർകുക്കറിലേക്ക് ഇട്ട് അരക്കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വേവിച്ചെടുക്കാം. ( ഏകദേശം

രണ്ടു വിസിൽ അടിക്കണം ).  വെന്തതിനു ശേഷം ക്യാരറ്റ് വെള്ളം ഊറ്റി കളഞ്ഞ് തണുക്കാൻ വയ്ക്കുക. തണുത്തശേഷം ക്യാരറ്റ് മിക്സിയുടെ ജാറിലേക്ക് മാറ്റുക ഇതിലേക്ക് 2 കോഴിമുട്ട, മൂന്ന് വലിയ സ്പൂൺ റിഫൈൻഡ് ഓയിൽ, നാല് വലിയ സ്പൂൺ പഞ്ചസാര കാൽ ടീസ്പൂൺ വാനില എസ്സൻസ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. റിഫൈൻഡ് ഓയിലിനു പകരം സൺഫ്ലവർ ഓയിലോ ഒലിവ് ഓയിലോ  ചേർക്കാം

വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാൻ പാടില്ല. അരച്ചെടുത്ത മിശ്രിതം മാറ്റി വെക്കാം. മറ്റൊരു ഒരു പാത്രമെടുത്ത് അതിലേക്ക് അതിൽ ഒരു അരിപ്പ വെച്ച് അതിലേക്ക് മുക്കാൽ കപ്പ് മൈദ  മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു നുള്ള് ഉപ്പ് എന്നിവ നന്നായി അരിച്ചെടുക്കുക. കട്ടകൾ ഒക്കെ മാറ്റി നന്നായി അരിച്ചെടുക്കുക. ഇത് നന്നായി മിക്സ് ചെയ്യുക.  ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ്  ചേർത്ത്

നന്നായി ഇളക്കി കൊടുക്കുക.  ഇതിലേക്ക് ഒരു ക്യാരറ്റ് നന്നായി ഗ്രേറ്റ്‌ ചെയ്തു വെച്ചിരിക്കുന്നത് ഇട്ട് നന്നായി ഇളക്കി കൊടുക്കാം. നമ്മൾ കഴിക്കുന്നതിനിടയിൽ ഇടക്ക് കടിക്കാൻ കിട്ടാനാണ് ക്യാരറ്റ്. ഇങ്ങനെ ഇടുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ. Video credit: Ladies planet By Ramshi