“ഒന്നോ രണ്ടോ മിനുട്ടിൽ കൊതിയൂറും പലഹാരം! ഒന്നൊന്നര ടേസ്റ്റാ; ക്യാരറ്റും, റവയും ഇതുപോലെ ചെയ്തുനോക്കൂ.!! | Carrot And Rava Tasty Recipes

ക്യാരറ്റും റവയും ഇതു പോലെ ചെയ്തു നോക്കൂ… ആരും വിശ്വസിക്കില്ല ഇത്ര എളുപ്പത്തിൽ ഇത് തയ്യാറാക്കാമെന്ന്.. എല്ലാ വീട്ടിലും ഉണ്ടാവും മധുരപലഹാരങ്ങളെ സ്നേഹിക്കുന്ന കുട്ടിക്കുരുന്നുകൾ. ചെറിയ കുട്ടികൾ മാത്രമല്ല. മുതിർന്ന ആളുകളും ഈ കാര്യത്തിൽ പിന്നിലല്ല എന്നതാണ് വസ്തുത. എന്നാൽ ബേക്കറിയിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ പലപ്പോഴും കെമിക്കലുകളുടെ കലവറ ആണ്.

ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഒരു വീട്ടമ്മയും മക്കൾക്ക് അമിതമായി പുറത്ത് നിന്നുള്ള പലഹാരങ്ങൾ വാങ്ങി നൽകാൻ മടിക്കും.പുറത്തു നിന്നും വാങ്ങി നൽകുന്നതിനെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ്. ശരിക്കും പറഞ്ഞാൽ വളരെ എളുപ്പമാണ് പല വിഭവങ്ങളും തയ്യാറാക്കാൻ. അങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇത് ഉണ്ടാക്കാനായി ഒരു ബൗളിൽ അര കപ്പ്‌ റവ എടുക്കുക.

അതേ അളവിൽ തന്നെ കട്ടിയുള്ള തൈരും കൂടി ചേർത്തിട്ട് യോജിപ്പിക്കുക.ഒരു മിക്സിയുടെ ജാറിൽ ഒരു മുട്ടയും പഞ്ചസാരയും ഉപ്പും ചേർത്ത് അടിച്ചെടുക്കണം. ഒരു കാരറ്റ് എടുത്ത് ഗ്രേറ്റ് ചെയ്തതിന് ശേഷം ഇതും മുട്ടയുടെ കൂട്ടും വാനില എസ്സെൻസും കൂടി റവയിലേക്ക് ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് ബേക്കിങ് പൗഡറും കൂടി അവസാനമായി ചേർത്തതിന് ശേഷം കേക്ക് ടിൻ എടുത്തിട്ട് അതിൽ എണ്ണയോ നെയ്യോ തേച്ചിട്ട് ബട്ടർ പേപ്പർ വയ്ക്കണം.

നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ഒഴിച്ചിട്ട് ഇത് ബേക്ക് ചെയ്യാം.ഇത് കൃത്യമായി ബേക്ക് ചെയ്യുന്ന രീതി വ്യക്തമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. എണ്ണ ഒന്നും ചേർക്കാതെ തന്നെ നല്ല മൃദുലമായ കേക്ക് നമുക്ക് ഇങ്ങനെ തയ്യാറാക്കി എടുക്കാം. ഒട്ടും തന്നെ എണ്ണ ചേരാത്തത് കൊണ്ട് തന്നെ കുട്ടികൾക്കും പ്രായമായവർക്കും ധൈര്യമായി കഴിക്കാവുന്ന ഒരു പലഹാരമാണ് ഇത്. Video Credit : Mums Daily

Rate this post