കർപ്പൂരത്തിന്റെ വ്യാവസായിക നിർമ്മാണം എങ്ങനെ എന്ന് അറിയേണ്ടേ? കർപ്പൂരം ഉണ്ടാക്കുന്ന രീതി.!! | Camphor Making process factory

മതപരമായതോ അല്ലാത്തതോ ആയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കർപ്പൂരം. എന്നാൽ കർപ്പൂരം എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നമുക്ക് ഭൂരിപക്ഷം ആളുകൾക്ക് അറിയില്ല. ഏതെങ്കിലും രാസ വസ്തുതകൾ ഉപയോഗിച്ചാണ് കർപ്പൂരം ഉണ്ടാകുന്നത് എന്നാണ് നമ്മൾ ബഹുഭൂരിപക്ഷം ആളുകളും വിചാരിച്ചിരുന്നത്.

എന്നാൽ കർപ്പൂരത്തിൻ്റെ വ്യാവസായിക നിർമാണം ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കാംഫർ ലോറൽ എന്ന മരത്തിൽ നിന്നാണ് കർപ്പൂരം നിർമ്മിക്കുന്നത്. കർപ്പൂരം നിർമ്മിക്കാനായി ഈ മരത്തിൻ്റെ തടി മുറിച്ചെടുത്ത് ചെറിയ കഷ്ണങ്ങളായി മെഷീൻ ഉപയോഗിച്ച് ചെറിയ കഷ്ണങ്ങൾ ആയി മുറിക്കുകയും, ഈ ചെറിയ കഷണങ്ങളായി മുറിച്ച്

തടി ഒരു വലിയ പാത്രത്തിലേക്ക് നിറച്ച് അതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും നിറച്ച് നന്നായി വായു കടക്കാതെ അടച്ചു പാചകം ചെയ്യുന്നു. ഇങ്ങനെ പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന നീരാവി ഈ പാത്രത്തിൽ ഘടിപ്പിച്ച പൈപ്പിലൂടെ വന്ന് ഒരു സ്റ്റാക്ക് കൂളറിൽ വന്ന് ചേരുന്നു. ഈ പ്രവർത്തനം തുടരുന്നു. ഇനി സ്റ്റാക്കെഡ് കൂളറിൽ നിന്ന് എടുത്ത ക്രിസ്റ്റൽ കർപ്പൂരം

അതിൽ കലർന്ന കർപ്പൂര എണ്ണയിൽ നിന്ന് വേർതിരിക്കുന്നു. ഇനി കംബ്രസറിൽ ഇട്ട് കർപ്പൂരം പൊടിയാക്കി മാറ്റുന്നു. ഇങ്ങനെ കിട്ടുന്ന കർപ്പൂര പൊടി ഉപയോഗിച്ചാണ് കർപ്പൂര ടാബ്ലറ്റ് നിർമ്മിക്കുന്നത്. ടാബ്ലെറ്റ് നിർമിക്കുന്ന ചെറുകിട വ്യവസായം നമുക്ക് തുടങ്ങാവുന്ന ഒരു ബിസിനസ് ആണ്. വീഡിയോ കണ്ടു നോക്കൂ.. Video credit : Factory TV