ബർണർ വീട്ടിലിരുന്നു തന്നെ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം; അതും അഞ്ചുപൈസ ചിലവില്ലാതെ തന്നെ

ബർണർ വൃത്തിയാക്കിയില്ലെങ്കിൽ അത് മൂലം ഗ്യാസ് നഷ്ടം സംഭവിക്കാം. വളരെ കുറഞ്ഞ ചിലവിൽ ബർണർ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ ഹാർപിക്, വിനാഗിരി, സിട്രിക് ആസിഡ്, ബാക്കിങ് സോഡാ, സ്ക്രബർ ഇനി എങ്ങനെ ഇത് വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം. ഇതിനായി ആദ്യം ഒരു ചില്ലു പാത്രത്തിൽ ബർണർ മുങ്ങി നിൽക്കുന്ന രീതിയിൽ കുറച്ചു

ചൂട് വെള്ളം ഒഴിക്കുക. ശേഷം അതിലേക്കു ബർണർ ഇടുക. എന്നിട്ട് അര കപ്പ്‌ വിനാഗിരി ഒരു ടേബിൾ സ്പൂൺ ബാക്കിങ് സോഡാ നാലു തുള്ളി ഹാർപിക് ഒരു ടേബിൾ സ്പൂൺ സിട്രിക് ആസിഡ് എന്നിവ ഒഴിച്ച് 15 മിനിറ്റ് മാറ്റി വെക്കുക. അപ്പോഴേക്കും നമുക്ക് സ്റ്റാവുവിൽ ബർണർ ഇരിക്കുന്ന ഭാഗം ക്ലീൻ ചെയ്തു എടുക്കാം. ഇതിനായി ആദ്യം ബർണർ മുക്കിവെച്ച ആ സൊല്യൂഷൻ കുറച്ചു എടുത്തു വെക്കുക, എന്നിട്ട് രണ്ടു തുള്ളി

ഹാർപിക് ഒഴിച്ച് ഒരു ബ്രഷ് കൊണ്ട് നല്ല പോലെ ബർണർ ഇരിക്കുന്ന ഭാഗം തുടക്കുക. അപ്പോൾ ചെളി ഒക്കെ ഇളകുന്നത് കാണാം. എന്നിട്ട് ഒരു സ്ക്രബ് എടുത്ത് നല്ല പോലെ അവിടെ ഒരച്ചു വൃത്തിയാക്കുക. അപ്പോഴേക്കും ബർണറിലെ ചെളി ഇളകിയിട്ടുണ്ടാകും. ഇനി നമുക്കു മുക്കി വെച്ചിരിക്കുന്ന ബർണർ എടുത്തു നേരത്തെ ചെയ്ത പോലെ സ്ക്രബർ കൊണ്ട് നല്ല പോലെ ഉരക്കുക. ബർണർ നല്ല പോലെ വൃത്തിയായതു കാണാം. ഇത്

മൂലം ഗ്യാസ് കത്താതെ കുറയുന്നത് ഒഴിവാക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit: Vichus Vlogs