ഉഴുന്ന് അരയ്ക്കാത്ത പൂ പോലൊരു ബൺ ദോശ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ബൺ ദോശയും തക്കാളി ചട്ണിയും.!! | Bun Dosa with Chutney

ഉഴുന്ന് ചേർത്ത് അരക്കാത്ത നല്ല ഒരു ബൺ ദോശയും കൂട്ടത്തില് തേങ്ങ ഒന്നും ചേർത്ത് അരക്കാത്ത വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ഹോട്ടലിലെ ചട്നിയുടെയും റെസിപ്പി യെ കുറിച്ച് അറിയാം. ഇവ വളരെ ചൂടോടുകൂടി രാവിലെയും വൈകിട്ടും സെർവ് ചെയ്യാവുന്നതാണ്. ദോശമാവ് തയ്യാറാക്കാനായി നമുക്ക് ആവശ്യമുള്ളത് പച്ചരി ആണ്.

2 കപ്പ് പച്ചരി ഒരു പാത്രത്തിൽ എടുത്ത ശേഷം കാൽ ടീസ്പൂൺ ഉലുവ കൂടി ഇട്ടു നന്നായി കഴുകിയെടുക്കുക. നല്ലതുപോലെ കഴുകി അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു മൂന്നാല് മണിക്കൂർ കുതിർക്കാൻ ആയി മാറ്റി വയ്ക്കുക. അതിനു ശേഷം വെള്ളം കളഞ്ഞിട്ട് ഒരു മിക്സിയുടെ ജാർ ഇട്ട് ഒന്ന് അരച്ചെടുക്കുക. ശേഷം മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് വെള്ളവും ഒരു കപ്പ് തേങ്ങ ചിരകിയതും കൂടി ഇട്ട്

ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇവ രണ്ടും ഒരുമിച്ച് ചേർത്ത് ഇളക്കിയതിനുശേഷം ഒരു എട്ടു മണിക്കൂർ മാറ്റി വയ്ക്കുക. ചട്നി തയ്യാറാക്കാനായി പാൻ വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഉഴുന്നുപരിപ്പും ഒരു ടേബിൾ സ്പൂൺ പുട്ടു കടലയും എരുവിന് ആവശ്യമായിട്ടുള്ള വറ്റൽ മുളകും ചേർത്തു കൊടുക്കുക. കൂടാതെ ഇതിലേക്ക് ഒരു കഷ്ണം

ഇഞ്ചിയും മൂന്ന് അല്ലി വെളുത്തുള്ളി ഒരു സവാളയുടെ പകുതി ചെറുതായി അരി ഞ്ഞതും ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. ചട്നി ഉണ്ടാക്കേണ്ട വിധത്തെ പറ്റിയും മാവ് കൊണ്ട് ദോശ ഉണ്ടാക്കേണ്ട രീതിയെക്കുറിച്ചും മുഴുവനായി അറിയാം വീഡിയോ മുഴുവനായും കാണൂ. Bun Dosa with Chutney. Video Credits : Neethus Malabar Kitchen