നുറുക്കു ഗോതമ്പു കൊണ്ടു ഞൊടിയിടയിൽ സൂപ്പർ ആവി അപ്പം.. ഇൻസ്റ്റന്റ് നുറുക്ക് ഗോതമ്പ് അപ്പം.!! | Broken Wheat Sweet Appam Recipe

Broken Wheat Sweet Appam Recipe Malayalam : സ്വദിഷ്ടമായ അതേ സമയം ആരോഗ്യത്തിനു ഗുണം ചെയ്യുന്ന രീതിയിൽ നുറുക്ക് ഗോതമ്പ് കൊണ്ടൊരു സ്പെഷ്യൽ അപ്പം തയ്യാറാക്കിയാലോ.? 2 മണിക്കൂർ കുതിർത്ത് വച്ച നുറുക്ക് ഗോതമ്പും, ശർക്കര പൊടിച്ചതും, അല്പം വെള്ളവും ഉപ്പും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അതിന് ശേഷം,ഒരു പാനിൽ നെയ് ഒഴിച്ച് ചൂടാകുമ്പോൾ പഴം നുറുക്കിയതും, അതിലേക്ക് അല്പം പഞ്ചസാരയും കാരമലൈസ് ചെയ്യാനായി ഇടുക.

  1. നുറുക്ക് ഗോതമ്പ് – 1 കപ്പ്
  2. ശർക്കര – 1 കപ്പ്
  3. പഴം – 2 എണ്ണം.
  4. തേങ്ങ – 1 കപ്പ്
  5. ഏലക്ക – 1 പിഞ്ച് പൊടിച്ചത്.
  6. ഉപ്പ് – 1 പിഞ്ച്.
  7. നെയ്യ് – 1 ടേബിൾ സ്പൂൺ.
Broken Wheat

അതിനുശേഷം ഏലക്ക പൊടിച്ചതും തേങ്ങയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. തുടർന്ന് അരച്ച് വച്ച മാവിലേക്ക് മുകളിൽ തയ്യാറാക്കി വച്ച പഴവും തേങ്ങയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഒരു ബേക്കിങ് ട്രെ അല്ലെങ്കിൽ വായ് വട്ടമുള്ള പാത്രം എടുത്ത് നെയ് അല്ലെങ്കിൽ ബട്ടർ പേപ്പർ വച്ച് സെറ്റ് ചെയ്തു വക്കുക. അതിലേക്ക് തയ്യാറാക്കി വച്ച മാവ് ഒഴിച്ച് സെറ്റ് ആക്കുക. ഒരു ഇഡ്ലി ചെമ്പിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ആവി വന്ന് തുടങ്ങുമ്പോൾ മാവ് ഒഴിച്ച ട്രെ അതിലേക്ക് ഇറക്കി വക്കുക.

ഏകദേശം, ഒരു 15 മിനിറ്റ് ആകുമ്പോൾ മാവ് സെറ്റ് ആയിട്ടുണ്ടോ എന്ന് ഒരു കത്തിയോ കോലോ വച്ച് കു ത്തി നോക്കാവുന്നതാണ്. 20 മിനിറ്റ് സമയം വരെ ആവി കയറുമ്പോഴേക്കും അപ്പം റെഡി ആയിട്ടുണ്ടാവും. തണുത്ത ശേഷം ഒരു പ്ളേറ്റിലേക്ക് മാറ്റി ആവശ്യാനുസരണം മുറിച്ച് എടുക്കാവുന്നതാണ്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്പെഷ്യൽ നുറുക്ക് ഗോതമ്പ് അപ്പം റെഡി ആയി കഴിഞ്ഞു. Video credit : Jaya’s Recipes – malayalam cooking channel