
നുറുക്ക് ഗോതമ്പ് മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി എടുക്കൂ.. വായിൽ വെള്ളമൂറും കിടു ഐറ്റം.!! | Broken wheat kinnathappam recipe
Broken wheat kinnathappam recipe malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നുറുക്ക് ഗോതമ്പ് മിക്സിയിൽ ഒന്ന് കറക്കി എടുത്തിട്ടുള്ള ഒരു കിടിലൻ റെസിപ്പിയാണ്. അതിനായി ആദ്യം കുറച്ച് നുറുക്ക് ഗോതമ്പ് തിളച്ച വെള്ളത്തിൽ ഒരു ഇരുപത് മിനിറ്റ് എങ്കിലും കുതിർക്കാൻ വെക്കുക. അതിനുശേഷം വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.
അടുത്തതായി ഇതിലേക്ക് 1/4 tsp ജീരകം, 3 ഏലക്കായ എന്നിവ ചേർക്കുക. പിന്നീട് കുറച്ച് ശർക്കരപാനി അരിച്ച് ഇതിലേക്ക് ചേർത്തുകൊടുത്ത് മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് തേങ്ങാപാൽ കൂടി ചേർത്ത് ഒന്ന് കറക്കിയെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി കുറച്ച് തേങ്ങാചിരകിയത് അല്ലെങ്കിൽ

തേങ്ങാകൊത്തുകൾ നെയ്യിൽ ഒന്ന് മൂപ്പിച്ചെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. വേണമെങ്കിൽ ഏത്തപ്പഴവും നെയ്യിൽ മൂപ്പിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്‌ത ശേഷം ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനായി ഒരു ഇഡലിപാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ചെടുക്കുക.
വെള്ളം നല്ലപോലെ തിളച്ച് ആവി വരുമ്പോൾ തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ഒരു പ്ലേറ്റിലേക്ക് ഒഴിച്ച് ഇഡലി പാത്രത്തിൽ ഇറക്കിവെക്കുക. നല്ലപോലെ വെന്തുവരുമ്പോൾ ഇത് ഇഡലി പാത്രത്തിൽ നിന്നും പുറത്തെടുക്കാവുന്നതാണ്. ചൂടാറി കഴിഞ്ഞാൽ നമുക്കിത് ഒരു പാത്രത്തിലേക്ക് അടർത്തി മാറ്റാവുന്നതാണ്. Video credit: Grandmother Tips