ഉണ്ണി കണ്ണനെ കാണാൻ ഓടിയെത്തി സംയുക്ത വർമ്മ!! കൈ പിടിച്ച് ഒപ്പം ബിജു മേനോൻ!! | Biju Menon At Samyuktha Varma Guruvayoor

Biju Menon At Samyuktha Varma Guruvayoor: സ്വഭാവ നടനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച് പിന്നീട് സ്വപ്രയത്നം കൊണ്ട് മലയാളത്തിലെ മുൻ നിര നായക നടനായി ഉയർന്നു വന്ന താരമാണ് ബിജു മേനോൻ. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കോമഡി,വില്ലൻ, തുടങ്ങി എല്ലാ തരം വേഷങ്ങളും തന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിച്ചതാണ്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയായ സംയുക്ത വർമ്മയെ ജീവിത പങ്കാളിയായി സ്വീകരിച്ചതിന് ശേഷം താരദമ്പതികളുടെ പുതിയ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും കൗതുകത്തോടെ കാത്തിരിക്കാറുണ്ട്. ഇപ്പോഴിത താരദമ്പതികൾ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

വെള്ള കസവു സാരിയിൽ സുന്ദരിയായ സംയുക്തയേയും കസവു മുണ്ടിൽ തലയെടുപ്പോടെ നടന്നു വരുന്ന ബിജു മേനോനിനെയുമാണ് വീഡിയോയിൽ കാണുന്നത്.താരങ്ങളെ എന്നും ഒരുമിച്ചു കാണുന്നത് ആരാധകർക്ക് ഏറെ പ്രിയമുള്ളൊരു കാര്യമാണ്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സിനിമപ്രേമികൾകിടയിൽ ഇന്നും സംയുക്തയ്ക്ക് വലിയ ആരാധകർ ഉണ്ട്.

താരദമ്പതികളുടെ അപ്രതീക്ഷിതമായ ഗുരുവായൂർ സന്ദർശനം കൂടി നിന്ന ഭക്ത ജനങ്ങൾക്കും ഒരു കൗതുക കാഴ്ച്ചയായി. നിരവധി പേരാണ് വീഡിയോക്കടിയിൽ കമന്റ്‌ ചെയ്തിരിക്കുന്നത്. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ പറയുന്നത്.തൃശ്ശൂർ സ്വദേശികളായ താരങ്ങൾ മുമ്പും ഗുരുവായൂർ സന്ദർശനം നടത്തിയിട്ടുണ്ട്.ഒരുപിടി മികച്ച ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചവരാണ് ഇരുവരും.അതുകൊണ്ട് തന്നെ ആരാധകർ എന്നും ബിജു മേനോനിനോട് ചോദിക്കുന്ന ചോദ്യമാണ് സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ്, താരങ്ങളുടെ ക്ഷേത്ര പ്രവേശനം ഇനി അതിന്റെ ഭാഗമായാണോ എന്ന ആകാംഷയിലാണ് മലയാളികൾ. Biju Menon At Samyuktha Varma Guruvayoor