ബെഡ്റൂം ക്ലീനാക്കി വയ്ക്കാൻ ചില കിടിലൻ ട്രിക്കുകൾ !! കുത്തി മറിഞ്ഞാലും ഇനി ബെഡ്ഷീറ്റ് ചുളിയില്ല.!! |Bedroom Cleaning Tips
Bedroom Cleaning Tips Malayalam : എല്ലാ വീടുകളിലും ഏറ്റവും കൂടുതൽ അലങ്കോലമായി കിടക്കുന്ന ഒരിടമായിരിക്കും ബെഡ്റൂമിലെ വാർഡ്രോബുകളും ബെഡ്ഷീറ്റുമെല്ലാം. എന്നാൽ ബെഡ്റൂം നല്ല ക്ലീനാക്കി വയ്ക്കാൻ ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം.
ബെഡ്ഷീറ്റിൽ ഒട്ടും ചുളിവില്ലാതെ നല്ല ഭംഗിയായി വിരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം കിടക്കയുടെ എല്ലാ ഭാഗത്തേക്കും വിരി ഒരെ വലിപ്പത്തിൽ ആക്കി ഇടുക. ശേഷം കോർണർ സൈഡിൽ ചെറിയതായി ഒന്ന് മടക്കി കോൺ രൂപത്തിൽ ബെഡിനടിയിലേക്ക് മടക്കി കൊടുക്കുക. ബാക്കി വരുന്ന ഭാഗം തിരിച്ച് കോൺ രൂപത്തിൽ ആക്കി ബെഡിന്റെ കോർണർ സൈഡിൽ സെറ്റ് ചെയ്തു വയ്ക്കാവുന്നതാണ്. ഇങ്ങനെ ബെഡിന്റെ നാല് മൂലകളും അറേഞ്ച് ചെയ്യുകയാണെങ്കിൽ ഒട്ടും ചുളിവില്ലാതെ വിരി ബെഡിൽ കിടക്കുന്നതാണ്.

ഉപയോഗിച്ച് പഴകിയ ഷർട്ട് ഇനി കളയേണ്ട, പകരം അതുപയോഗിച്ച് പില്ലോ കവർ ഉണ്ടാക്കാവുന്നതാണ്. അതിനായി ഷർട്ട് എടുത്ത് കോളർ വരുന്ന ഭാഗം പോക്കറ്റ് വരെ കട്ട് ചെയ്ത് കളയുക. ശേഷം ബാക്കിവരുന്ന തുണിയുടെ നാല് ഭാഗവും ഒന്ന് സ്റ്റിച്ച് ചെയ്യുക. അതിനുശേഷം നടുക്കുള്ള ബട്ടൻസ് തുറന്ന് അതിനകത്തേക്ക് തലയിണ വച്ച് ഭംഗിയായി അറേഞ്ച് ചെയ്ത് എടുക്കാവുന്നതാണ്.
അതുപോലെ ഷർട്ട് എളുപ്പത്തിൽ ഭംഗിയായി മടക്കി വെക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം ബട്ടൻസ് എല്ലാം ഇട്ട് ശേഷം കറക്റ്റ് നടുഭാഗം നോക്കി ഷർട്ടിന്റെ രണ്ട് കൈഭാഗങ്ങളും മടക്കി കൊണ്ടു വരിക. ശേഷം ഏറ്റവും താഴെയുള്ള ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ മടക്കുക. ബാക്കി വരുന്ന ഭാഗം കൂടി മടക്കി ഇരുവശങ്ങളും ഒരേ രീതിയിൽ നടുക്കു ഭാഗത്തേക്ക് മടക്കി വച്ചാൽ ഷർട്ട് കടയിൽ നിന്നും കിട്ടിയ രീതിയിൽ സെറ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ട്രിക്കുകൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.Video Credit : Ansi’s Vlog