Bathroom Cleaning Tips Malayalam : മിക്ക വീടുകളിലും വൃത്തിയാക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ഭാഗമായിരിക്കും ക്ലോസെറ്റ്. മിക്കപ്പോഴും കൈ ഉപയോഗിച്ച് ഈയൊരു ഭാഗം വൃത്തിയാക്കാൻ പലർക്കും മടിയും ഉണ്ടാകാറുണ്ട്. കുഴൽക്കിണറിലെ വെള്ളം ഉപയോഗിക്കുന്ന വീടുകളിൽ ക്ലോസറ്റിന്റെ അടിഭാഗത്ത് മഞ്ഞനിറത്തിൽ കറ പിടിച്ചു കിടക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. അതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്.
ക്ലോസറ്റിലെ മഞ്ഞനിറത്തിലുള്ള കറയെല്ലാം കളയുന്നതിനായി ചെയ്യേണ്ടത് ആദ്യം കുറച്ച് ടിഷ്യൂ പേപ്പർ എടുത്ത് ചെറുതായി ക്ലോസറ്റിന്റെ ഉള്ളിലേക്ക് പിച്ചിയിടുക. ശേഷം അതിലേക്ക് ഒരു ചിരട്ടയുടെ കാൽഭാഗം ഉപ്പെടുത്ത് അതു കൂടി ഇട്ടു കൊടുക്കുക. പിന്നീട് അതേ ചിരട്ടയിൽ ഒരു കാൽഭാഗം ക്ലോറക്സ് ഒഴിച്ച് അതും ക്ലോസറ്റിന്റെ അകത്തേക്ക് ഒഴിച്ചു കൊടുക്കണം. ഇങ്ങിനെ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വയ്ക്കുക. ശേഷം ക്ലോസറ്റ് ഫ്ലഷ് ചെയ്ത് കൊടുക്കുമ്പോൾ അകത്തുള്ള കറയെല്ലാം പോയി നല്ല ക്ലീൻ ആയിട്ടുണ്ടാകും.

ബാത്റൂമിന്റെ വാളിലെ കറകളും, നിലത്തുള്ള കറകളും എല്ലാം ഇത്തരത്തിൽ ക്ലോറക്സ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കളയാനായി സാധിക്കുന്നതാണ്. ഇപ്പോൾ മിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു സംശയം ടിഷ്യൂ പേപ്പർ പിച്ചി ക്ലോസറ്റിൽ ഇടുമ്പോൾ അത് ബ്ലോക്ക് ആകുമോ എന്നതായിരിക്കും. എന്നാൽ ഈ ഒരു രീതിയിൽ ചെയ്യുമ്പോൾ അങ്ങിനെ ഒരു കാരണവശാലും ഉണ്ടാകില്ല. മാത്രമല്ല വളരെ എളുപ്പത്തിൽ വീട്ടിലെ ക്ലോസറ്റ് ക്ലീൻ ചെയ്തെടുക്കാനും സാധിക്കും.
ക്ലോസറ്റിന്റെ പുറത്തുള്ള കറകളും ഈ ഒരു രീതിയിൽ തന്നെ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ കളയാനായി സാധിക്കും. കിടക്കാൻ പോകുന്നതിന് മുൻപ് ക്ലോസറ്റിൽ ഇങ്ങനെ ചെയ്യുകയാണെങ്കിലും പിറ്റേദിവസം രാവിലെ ഫ്ലഷ് ചെയ്തു ക്ലീനാക്കി എടുക്കാം. മാസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ തന്നെ ക്ലോസറ്റ് വൃത്തിയാക്കി എടുക്കാനായി സാധിക്കുന്നതാണ്. ക്ലോറക്സ് ഉപയോഗപ്പെടുത്തി വസ്ത്രങ്ങളിലെ കടുത്ത കറകളും എളുപ്പത്തിൽ കളയാനായി സാധിക്കുന്നതാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.video credit : Ramshi’s tips book