ബാത്ത് റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർ ഇനി ഇതൊന്ന് ചെയ്യൂ.. ബാത്ത് റൂം എപ്പോഴും പളപളാ തിളങ്ങും.!!

ബാത്ത് റൂം വൃത്തിയാക്കാൻ മടിയുള്ളവർ ഈ കാര്യം ഒരു തവണ ചെയ്തു നോക്കൂ.. എങ്കിൽ ബാത്ത് റൂം എപ്പോഴും പളപളാ തിളങ്ങി നിൽക്കും. വീട്ടമ്മമാർക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒരു കാര്യമാണിത്. വീട്ടമ്മമാർക്ക് ക്ലീനിങ്ങിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് ബാത്രൂം വൃത്തിയാക്കുക എന്നുള്ളത്.

എന്നാൽ നമ്മൾ ഇവിടെ വളരെ എളുപ്പത്തിൽ ഒരു ക്ലീനിങ് സൊല്യൂഷൻ ഉണ്ടാക്കിയാണ് ബാത്രൂം വൃത്തിയാക്കി എടുക്കുന്നത്. എത്ര അഴുക്കുള്ള ബാത്റൂമും നമുക്ക് ഈ ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രത്തിൽ 1 കപ്പ് വെള്ളം എടുക്കുക. അതിനുശേഷം ഇതിലേക്ക് 1/2 കപ്പ് വിനാഗിരി,

1 tbsp ഉപ്പ്, 2 tbsp ബേക്കിംഗ് സോഡ എന്നിവ ചേർത്ത് കൊടുക്കുക. ഇപ്പോൾ നല്ലപോലെ പതഞ്ഞ് പൊങ്ങി വരുന്നതാണ്. അടുത്തതായി ഇതിലേക്ക് ലിക്വിഡ് ഡിഷ് വാഷോ അല്ലെങ്കിൽ 1 tbsp സോപ്പ് പൊടിയോ ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക. അങ്ങിനെ നമ്മുടെ ക്ലീനിങ് സൊല്യൂഷൻ ഇവിടെ റെഡിയായിട്ടുണ്ട്. ഇനി ഇത് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ചു വെക്കാവുന്നതാണ്.

ബാത്റൂമിലെ ടൈലിലും അഴുക്കുള്ള ഭാഗങ്ങളിലും ഇത് സ്പ്രേ ചെയ്തു ഒരു ബ്രഷോ മറ്റും വെച്ച് ഉറച്ചു കഴുകിയാൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Video credit: info tricks