തുളസി ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും തീർച്ചയായും അറിഞ്ഞിരിക്കണം ഈ അത്ഭുത ഗുണങ്ങൾ.!! | Basil health benefits

തുളസി ഏറ്റവും ഉപകാരപ്പെടുന്ന ചെടികളിൽ ഒന്നാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ബാക്ടീരിയ തുടങ്ങിയ വൈറൽ അണുബാധകൾ നേരിടാനും തുളസി സിദ്ധൗഷധമാണ്. തുളസിച്ചെടി വീടുകളിൽ ഉള്ളവരും ഇല്ലാത്തവരും ആയിട്ടുള്ള ആളുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് തന്നെ ആയുർവേദ സിദ്ധ ആചാര്യന്മാർക്ക്

തുളസി ചെടിയുടെ ഗുണങ്ങൾ അറിയാമായിരുന്നു. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിച്ചിരുന്നു. ഇ കോളി ബാക്ടീരിയക്ക് എതിരെ വലിയ നശീകരണ ശേഷി പ്രകടിപ്പിക്കുന്നവരാണ് തുളസി. തുളസി ചെടികൾ രണ്ടു തരത്തിലാണുള്ളത് കൃഷ്ണ തുളസിയും രാമ തുളസിയും. ഇലകൾക്ക് അല്പം ഇരുണ്ട നിറമുള്ള വയാണ് കൃഷ്ണതുളസികൾ. അവയ്ക്ക് ആണ് ഏറ്റവും കൂടുതൽ ഔഷധഗുണം ഉള്ളത്.

തുളസി ഇട്ട് വെള്ളത്തിൽ കുളിക്കുന്നത് മേലുവേദന, ചർമരോഗങ്ങൾ ഒക്കെ ഇല്ലാതാക്കാൻ സഹായിക്കുന്നു. വിവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്ന എണ്ണകളിൽ തുളസിയുടെ സാന്നിധ്യം അനിവാര്യമാണ്. തുളസിയുടെ ഇലകളിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്ഥകളെ കാര്യമായി സഹായിക്കുന്നവയാണ്. ശ്രീലങ്കയിൽ തുളസിയില മികച്ച കൊതുക് നശീകരണത്തിന് ആയി ഉപയോഗിക്കുന്നവയാണ്.

തൊണ്ടവേദന ചുമ ഉദരരോഗങ്ങൾക്ക് മികച്ച മരുന്നുകൾ തുളസികളിൽ നിന്നും ഉണ്ടാക്കി വരുന്നു. തുളസി നീര് സമം തേനും ചേർത്ത് കഴിക്കുന്നത് വസൂരി നശീകരണത്തിന് പണ്ടുമുതലേ ചെയ്തു വരുന്നത് ആണ്. നല്ലൊരു വിഷകാരിയാണ് തുളസിയില. പകർച്ചപ്പനി പകരാതിരിക്കാൻ തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയും ചെയ്താൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Easy Tips 4 U