നേന്ത്രപ്പഴവും പാലും കുക്കറിൽ ഇതു പോലെ ഒന്ന് ചെയ്തു നോക്കൂ.. പിന്നെ നിങ്ങൾ ദിവസവും ഉണ്ടാക്കും, തീർച്ച.!! അടിപൊളിയാണേ.. | Banana Milk Sweet Recipe

നല്ല ഒരു മധുരം കൊണ്ടുള്ള റെസിപ്പി നോക്കാം. നല്ല പഴുത്ത പഴം കൊണ്ട് കുക്കറിൽ 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. അതിനായിട്ട് ആദ്യം ഒരു കുക്കർ എടുത്തിട്ട് പഴുത്ത രണ്ടു പഴം മുറിച്ച് ഇട്ടു കൊടുക്കുക. ഈയൊരു റെസിപ്പി ക്കായി നല്ലപോലെ പഴുത്ത പഴം തന്നെ എപ്പോഴും എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

ശേഷം ഇതിനകത്തേക്ക് അര കപ്പ് പശുവിൻ പാൽ ചേർത്ത് കൊടുക്കുക. പശുവിൻ പാലിന് പകരം തേങ്ങാപ്പാൽ ആണെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം കുക്കറിൽ ഒരു രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക. അടുത്തതായി ശർക്കരപ്പാനി തയ്യാറാക്കാൻ ആയിട്ട് ഒരു പാത്രത്തിലേക്ക് മീഡിയം സൈസ് ഉള്ള 6 ശർക്കര ഇട്ടു കൊടുത്തു രണ്ട് ഗ്ലാസ് വെള്ളവും കൂടി ഒഴിച്ചു

ഒരു ഏലയ്ക്കാ കൂടി ഇട്ട് കൊടുത്തതിനു ശേഷം ഉരുക്കി എടുത്ത് അരിച്ചു മാറ്റി വെക്കുക. ശേഷം അടുത്തതായി ഒരു പാനിൽ അര ടീസ്പൂൺ നെയ്യ് ഒഴിക്കുക. എന്നിട്ട് ഒരു മുറി തേങ്ങ കൊത്തിയത് കുറച്ചു ഉണക്കമുന്തിരിയും കുറച്ചു കശുവണ്ടിയും കൂടി നെയ്യിൽ വറുത്ത് കോരി മാറ്റി വെക്കുക. ശേഷം നേരത്തെ മാറ്റിവെച്ച പഴം ഒരു മിക്സിയുടെ ജാർ ഇട്ട് കുറച്ച് പാലും കൂടി ഒഴിച്ച് ഒന്ന് ചെറുതായി അരച്ചെടുക്കുക.

എന്നിട്ട് കുറച്ചു നെയ്യൊഴിച്ച് അതിലേക്ക് അരച്ചു വച്ചിരിക്കുന്ന പഴം ചേർത്ത് പാനിൽ ഇളകി കിടക്കുന്നത് വരെ ഇളക്കി കൊടുക്കുക. പഴം കൊണ്ട് ഉണ്ടാക്കിയ എടുക്കാവുന്ന വളരെ സ്വാദിഷ്ടമായ ഈ വിഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണൂ. Video credit : Mums Daily