ചെറുപഴം ആവിയിൽ ഇഡലി പാത്രത്തിൽ ഇങ്ങിനെ ഒന്ന് വേവിച്ചാൽ കാണു കിടിലൻ മാജിക്.. അറിയാതെ പോയല്ലോ!! | Banana in Steamer Recipe

പഴം കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ വിഭവം എങ്ങനെയാണെന്ന് നോക്കാം. അതിനായിട്ട് ആദ്യമായി അത്യാവശ്യം നന്നായിട്ട് പഴുത്ത അഞ്ച് ചെറുപഴം എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് തൊലി എല്ലാം കളഞ്ഞു ചെറുതായി കട്ട് ചെയ്തു ഇടുക. എന്നിട്ട് നമ്മൾ പഴം ആവിയിൽ വേവിച്ചെടുക്കാൻ ആണ് പോകുന്നത്.

അതിനു മുമ്പായി പാത്രത്തിലേക്ക് കുറച്ച് ഓറഞ്ചോ മുന്തിരിയോ എന്തെങ്കിലും ഫ്രൂട്ട്സ് ഇട്ടു കൊടുക്കുക. നല്ലൊരു കളർ കിട്ടാൻ ആയിട്ടാണ് ഇങ്ങനെ ചേർക്കുന്നത്. അടുത്തതായി ഇഡലി പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് തട്ടിന് മുകളിലായി ഈ പാത്രം കയറ്റി വെച്ച് വേവിച്ചെടുക്കുക. വെന്തു കഴിയുമ്പോൾ നേരെ ഇത് ഒരു മിക്സിയുടെ ജാർ ഇട്ട് നന്നായി ഒന്ന് കറക്കി എടുക്കുക.

ശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി ഒന്ന് അടിച്ചെടുത്ത് അരിപ്പ കൊണ്ട് അരിച്ചു കൊടുക്കുക. ശേഷം അതിലേക്ക് രണ്ടുമൂന്നു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് കോൺഫ്ളോറോ മൈദയോ അരിപ്പൊടിയോ കൂടി ചേർത്ത് നന്നായി ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് സ്റ്റോവില്ലേക്കു വെച്ച് ഹൈ ഫ്രെയിമിൽ

തന്നെ ഒന്ന് കുറുക്കി എടുക്കുക. ഏകദേശം ഒരു മുക്കാൽ ഭാഗത്തോളം വറ്റി വരുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ നെയ്യോ അല്ലെങ്കിൽ ബട്ടർ ഓ ചേർത്ത് കൊടുക്കുക. ഹൈ ഫ്രെയിമിൽ കുറുക്കി എടുത്ത് മുഴുവനായും പാത്രത്തിൽ നിന്നും വിട്ടുപോരുന്ന അവസ്ഥയിൽ സ്റ്റ് ഓഫ് ചെയ്യാവുന്നതാണ്. Video credit: E&E Creations