ബാത്റൂമിലെ ബക്കറ്റിനും കപ്പിനും വഴുവഴുപ്പ് ഉണ്ടോ.? 🤔🤔 എങ്കിൽ ഇതാ ഒരു പരിഹാരം.!! 😳👌 ബക്കറ്റും കപ്പും ഇങ്ങനെ വൃത്തിയാക്കൂ.. 😍👌

ബാത്റൂമിലെ ബക്കറ്റിനും കപ്പിനും വഴുവഴുപ്പ് ഉണ്ടോ.? എങ്കിൽ ഇതാ ഒരു പരിഹാരം! ബക്കറ്റും കപ്പും ഉപ്പ് കൊണ്ട് വൃത്തിയാക്കൂ.. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ബാത്റൂമിലെ ബക്കറ്റിനും കപ്പിനും ഉണ്ടാകുന്ന വഴുവഴുപ്പ് മാറ്റാനുള്ള സൂത്രവിദ്യയെ കുറിച്ചാണ്. നമ്മുടെ വീടുകളിൽ ബാത്‌റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റ് ആയാലും കപ്പ് ആയാലും അത് കുറച്ചു ദിവസം കഴിയുമ്പോൾ അതിൽ വഴുവഴുപ്പ് പോലെ പലപ്പോഴും ഉണ്ടാകാറുണ്ട്.

എപ്പോഴും വെള്ളം നിൽകുന്നതു കൊണ്ടാണ് ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങളിൽ വഴുവഴുപ്പ് വരുന്നത്. ഇങ്ങനെ വരുമ്പോൾ അത് ഉപയോഗിക്കാൻ പലർക്കും മടിയും ബുദ്ധിമുട്ടും വൃത്തികേടും ചിലർക്ക് അറപ്പും ആയിരിക്കും. ഇത് വെറുതെ കഴുകിയാലോന്നും പെട്ടെന്ന് പോകാറുമില്ല. അപ്പോൾ എന്ത് ചെയ്യും. അതിനുള്ള ടെക്‌നിക്ക് ആണ് ഇവിടെ പറഞ്ഞു തരുന്നത്. നമ്മുടെ വീട്ടിൽ ഉള്ള ഉപ്പ് കൊണ്ട് നമുക്ക് ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.

സോപ്പ്‌പൊടിയോ അല്ലെങ്കിൽ ലിക്വിഡ് ഡിഷ് വാഷ് ഒക്കെ ഉപയോഗിച്ചായിരിക്കും പലരും വഴുവഴുപ്പ് വൃത്തിയാക്കാൻ നോക്കിയിട്ടുണ്ടാകുക. ഉപ്പ് കൊണ്ട് അങ്ങിനെ ആരും ചിലപ്പോൾ ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകില്ല. അതുപോലെ തന്നെ ബക്കറ്റിനും കപ്പിനുമൊക്കെ വഴുവഴുപ്പ് വരാതിരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഈ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് പൊടിയുപ്പ് ആണ്. കല്ലുപ്പ് ഉപയോഗിക്കരുത് ട്ടാ..

ആദ്യം ഒരു ബൗളിലേക്ക് കുറച്ച് പൊടിയുപ്പ് എടുക്കുക. എന്നിട്ട് ഒരു ബ്രഷ് കൊണ്ടോ കയ്യിൽ ഗ്ലൗ ധരിച്ചോ ഉപ്പ് എടുത്ത് വഴുവഴുപ്പ് ഉള്ളിടത്ത് നല്ലപോലെ തേച്ചുരക്കുക. അതിനുശേഷം വെള്ളം കൊണ്ട് കഴുകിയെടുത്താൽ അതിലെ വഴുവഴുപ്പെല്ലാം പോയി നല്ലപോലെ വൃത്തിയായിട്ട് ഉണ്ടാകും. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.. എന്നിട്ട് നിങ്ങളും ഇതുപോലെ ചെയ്യൂ.. Video credit: info tricks

Rate this post