എത്ര അഴുക്ക്‌ പിടിച്ച ഗ്യാസടുപ്പും ഇങ്ങനെ ചെയ്‌താൽ പുതിയത് പോലെ ആകും 😳 ഇന്ന് തന്നെ ട്രൈ ചെയ്‌തു നോക്കൂ 😳👌

വളരെ എളുപ്പത്തിൽ എങ്ങനെ നമ്മുടെ വീട്ടിലെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ഒരു ഒരു കാര്യമാണ് ഇത്. ഡെയിലി ക്ലീനിംഗും മന്ത്‌ലി ക്ലീനിങ് അല്ലെങ്കിൽ ഡീപ് ക്ലിനിങ് എങ്ങനെ ചെയ്യാമെന്നും ആണ് ഇവിടെ പറയാൻ പോകുന്നത്. എല്ലാദിവസവും കുക്കിംഗ് കഴിഞ്ഞതിനുശേഷം ചെറുതായൊന്ന് തൂത്തു വൃത്തിയാക്കി വെക്കുകയാണെങ്കിൽ നമ്മുടെ ഗ്യാസ് സ്റ്റൗ നമുക്ക്

ഒരുപാട് വർഷം ഉപയോഗിക്കാൻ കഴിയും. വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ കണ്ടെത്താവുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് നമ്മൾ ഈ ക്ലിനിങ്ങ് നടത്തുന്നത്. ബർണർ ഉൾപ്പെടെ വൃത്തിയാക്കുന്ന രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഡെയിലി വൃത്തിയാക്കുമ്പോൾ ബർണർ ക്ലീൻ ചെയ്യേണ്ടതില്ല. ബർണർ ക്ലീൻ ചെയ്യുന്നതിനായി ഒരു രാത്രി മുഴുവൻ ഒരു സൊലൂഷനിൽ ബർണർ ഇട്ട് വയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനായി

ഒരു ബേയ്‌സനിൽ അല്പം വെള്ളം എടുക്കുക. ഇനി അതിലേക്ക് വിനാഗിരി ഒഴിക്കുക. ഇനി ആവശ്യം ഒരു നാരങ്ങ ആണ്. ഒരു നാരങ്ങ മുഴുവനായും അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. പിഴിഞ്ഞതിനു ശേഷം ആ നാരങ്ങ തൊണ്ട് കൂടി അതിലേക്കിടുക. ഇനി ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടി അതിലേക്കിടുക. നന്നായി മിക്സ് ചെയ്യുക. ഈ സൊലൂഷനിലേക്കാണ് ക്ലീനിങ് നായി ബർണർ ഇടേണ്ടത്. ഏകദേശം 10, 12 മണിക്കൂർ റെസല്യൂഷനിൽ

ബർണർ മുങ്ങി കിടക്കണം. അതുകൊണ്ടാണ് രാത്രിയിൽ ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ബർണറിന്റെ അടഞ്ഞുപോയ പൊത്തുകൾ തുറന്നു കിട്ടും. കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit: Resmees Curry World

Rate this post