അയല പുട്ടുകുറ്റിയിൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ.. ഏത് സമയത്തും ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റം.. | Ayala Fish Recipe

അയല കൊണ്ട് പുട്ട് കുറ്റിയിൽ തയ്യാറാക്കുന്ന കിടിലം ഐറ്റം ആണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഇത് നമുക്ക് ബ്രേക്ഫാസ്റ്റ് ആയിട്ടോ ഡിന്നർ ആയിട്ടോ അല്ലെങ്കിൽ പാർട്ടികളൊക്കെ വെറൈറ്റി ആയി വിളമ്പുന്ന ഒരു ഡിഷ്‌ ആണ്. ഇത്  നിങ്ങൾ ബ്രേക്ക് ഫാസ്റ്റ് ആയിട്ടാണ് ഉണ്ടാക്കുന്നതെങ്ങങ്കിൽ പ്രത്യേകിച്ച് കറികളുടെ ഒന്നും തന്നെ ആവശ്യമില്ലാത്ത ഒരു അടിപൊളി വിഭവമാണ്. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത്

എന്ന് നമുക്ക് നോക്കാം.  ആദ്യം ഇതിന് ആവശ്യമായ മീൻ വെട്ടി വൃത്തിയാക്കി എടുക്കുക. അതിനുശേഷം അതിലേക്ക് മസാല പുരട്ടാം ഇതിനായി കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിനുള്ള ഉപ്പം ചേർത്ത് ഇളക്കി കൊടുക്കാം ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അല്പം വിനാഗിരിയോ നാരങ്ങാനീരോ ചേർത്ത് നന്നായി മിക്സ് ചെയ്യാം ഈ  മിക്സ് മീനീലേക്ക് നന്നായിട്ട്

പുരട്ടി വെക്കാം.കുറഞ്ഞത് ഒരു അരമണിക്കൂർ എങ്കിലും മീനിൽ മസാല  പിടിക്കാൻ വെയ്ക്കണം. അതിനുശേഷം കടായി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ശേഷം മീൻ വറുത്തെടുക്കാം. സാധാരണ നിയമം വാർത്ത് എടുക്കുന്ന അതുപോലെ തന്നെ വറുത്തെടുക്കാം. അതിനുശേഷം ആ കടായിലേക്ക് തന്നെ അല്പം എണ്ണ ഒഴിച്ച് അതിനുശേഷം 2 സബോള പൊടിയായി അരിഞ്ഞു വെച്ചതും എരിവിന് ആവശ്യമുള്ള

പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴുന്നു വരുന്ന സമയത്ത് അതിലേക്ക് അരടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർത്ത് അതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Ladies planet By Ramshi