ഇത്ര രുചിയുള്ള അവൽ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.. അടിപൊളി രുചിയിൽ അവൽ ഉപ്പുമാവ്.!! | Aval Upma Recipe Malayalam

Aval Upma Recipe Malayalam : നമ്മുടെ വീടുകളിലും താമസസ്ഥലങ്ങളിലും പലപ്പോഴും നാലുമണി ചായ പതിവുള്ള ഒന്നായിരിക്കും. സാധാരണ രീതിയിൽ ചെറിയ സ്നാക്സോ പലഹാരങ്ങളോ ആയിരിക്കും ചായയുടെ കൂടെ നാം കഴിക്കാറുള്ളത്. നാലുമണി പലഹാരമായോ പ്രാതൽ ഭക്ഷണമായോ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയേറെ രുചിയിൽ അവൽ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

സാധാരണ രീതിയിലുള്ള റവ ഉപ്പുമാവ് നമുക്ക് പരിചിതമാണെങ്കിലും അതിനേക്കാൾ എളുപ്പത്തിലും രുചിയിലും ഈയൊരു അവൽ ഉപ്പുമാവ് നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആദ്യമായി ആവശ്യത്തിന് അവൽ എടുക്കുകയും ശേഷം അവലിലേക്ക് വെള്ളം പകർന്നുകൊണ്ട് നന്നായി പിഴിഞ്ഞെടുക്കുകയും ചെയ്യുക. നല്ല രീതിയിൽ അവൽ ഉപ്പുമാവ് ഉണ്ടാക്കാനായി

ഇവിടെ മട്ട അരിയുടെ അവൽ തന്നെ ഉപയോഗിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ശേഷം ആ അല്പം കുതിർന്ന അവിലിലേക്ക് ആവശ്യത്തിന് ഉപ്പും തേങ്ങ ചിരകിയതും ചേർത്തുകൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം കടുക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ഇട്ടശേഷം നന്നായി വയറ്റി എടുക്കുക.

ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കിയ ശേഷം അവൽ മിശ്രിതം ഇതിലേക്ക് ചേർക്കുക. ഗ്യാസിന്റെ ഫ്ലെയിം ലോ ലെവലിലേക്ക് മാറ്റിക്കൊണ്ട് ആവശ്യമെങ്കിൽ വീണ്ടും ഉപ്പ് ചേർത്ത് കൊണ്ട് അവ നന്നായി മിക്സ് ചെയ്യുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Dhansa’s World